ടി പി സെന്‍കുമാര്‍ സിപിഎമ്മിന്  അനഭിമതനായതിന്റെ കാരണങ്ങള്‍!

Published : May 05, 2017, 12:31 AM ISTUpdated : Oct 05, 2018, 12:43 AM IST
ടി പി സെന്‍കുമാര്‍ സിപിഎമ്മിന്  അനഭിമതനായതിന്റെ കാരണങ്ങള്‍!

Synopsis

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാല്‍ എത്തുന്നത്, സെന്‍കുമാറിന്റെ മുന്‍ ഇടപെടലുകളിലാണ്. സംഭവബഹുലമായ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലാണ്. ആരാണ് സെന്‍കുമാറെന്ന് അറിയുമ്പോഴേ അതിനുത്തരമാവൂ. 

മുമ്പു തന്നെ സിപിഎമ്മിന് സെന്‍കുമാറിനോട് അപ്രീതി ഉണ്ടായിരുന്നെന്നാണ് പഴയ വിവരങ്ങള്‍ തിരയുമ്പോള്‍ മനസ്സിലാവുന്നത്. 

2004ല്‍ ഐജിയായിരിക്കെ, എംജി കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിയ്ക്കിടയ്ക്ക് വിദ്യാര്‍ത്ഥികളെ ക്ലാസ്സുമുറിയില്‍ കയറി തല്ലിയതിന് അദ്ദേഹം കോണ്‍സ്റ്റബിളിന്റെ കോളറിനുപിടിച്ച് വിലക്കിയത് വലിയ വിവാദമായിരുന്നു. പൊതുജനങ്ങള്‍ മാത്രമല്ല, പൊലീസും നിയമം പാലിക്കണമെന്നായിരുന്നു സെന്‍കുമാറിന്റെ അന്നത്തെ മറുപടി. 2006ല്‍ ഇടതു മന്ത്രിസഭ അധികാരത്തിലേറിയ ഉടന്‍ തന്നെ സെന്‍കുമാറിനെ പൊലീസ് വകുപ്പില്‍ നിന്നു മാറ്റി കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു. 2010ല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായും.

പിന്നീട് 2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരത്തില്‍ വന്ന ഉടനെ സെന്‍കുമാറിനെ വീണ്ടും പൊലീസ് വകുപ്പിലേക്ക് എത്തിച്ചു. 2012-2013 കാലത്ത് ഇന്റലിജന്‍സ് എഡിജിപിയായിരുന്നപ്പോള്‍ ദരിദ്രരെയും ഉപേക്ഷിക്കപ്പെട്ടവരെയും കുറിച്ചുള്ള വാര്‍ത്താശകലങ്ങള്‍ ശേഖരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് അയച്ചു കൊടുത്തു. അവര്‍ക്കായി ഒരു സ്ഥിരം ഫണ്ട് മുഖ്യമന്ത്രി ഉടന്‍ തന്നെ തുടങ്ങുകയും ചെയ്തു.
 
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫെയ്‌സ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് വിവാദമായതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജയില്‍ ഡിജിപി സ്ഥാനത്തുനിന്ന് അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റി. പകരം സെന്‍കുമാറിന് ജയില്‍ ഡിജിപിയുടെ അധികച്ചുമതല കൂടി നല്‍കി. 

മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍, ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസുകളില്‍ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരായ അന്വേഷണത്തിലെ കര്‍ശന നിലപാട് കാരണം പിന്നെയും സെന്‍ കുമാര്‍ സിപിഎമ്മിന്റെ വിരോധം നേടി. ജയില്‍ ഡിജിപിയുടെ ചാര്‍ജ് വഹിച്ചപ്പോള്‍ ടിപി കേസിലെ പ്രതികള്‍ അനുഭവിച്ചുവന്ന സൗകര്യങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുത്തതും അപ്രീതിക്ക് കാരണമായി. 

ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ തന്നെ, 2016 ജൂണ്‍ 1ന്, സെന്‍കുമാറിനെ പൊലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ എംഡിയായി സ്ഥലം മാറ്റി 1983 ബാച്ച് ഐപിഎസ് ഓഫീസറായ ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായി നിയമിച്ചത്.

സംഭവബഹുലമായ കരിയര്‍ 
1983 ബാച്ച് ഐപിഎസ് ഓഫീസറായ ടിപി സെന്‍കുമാര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലാണ് പഠിച്ചത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുള്ള സെന്‍കുമാര്‍ 1981ല്‍ ഇന്ത്യന്‍ എക്കണോമിക് സര്‍വീസില്‍ പ്രവേശനം നേടിയിരുന്നു.

തുടക്കത്തില്‍ തലശ്ശേരിയിലും കണ്ണൂരിലും ഏഎസ്പി. 1991 മുതല്‍ 1995 വരെ ഗവര്‍ണറുടെ ഏഡിസി. പിന്നീട് ഒരു വര്‍ഷത്തോളം കൊച്ചി പൊലീസ് കമ്മീഷണര്‍. 2004ല്‍ വിജിലന്‍സ് ഐജി. 
 
2005ല്‍ എംജി കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിക്കിടയ്ക്ക് വിദ്യാര്‍ത്ഥികളെ ക്ലാസ്സുമുറിയില്‍ കയറി തല്ലിയതിന് കോണ്‍സ്റ്റബളിന്റെ കോളറിനുപിടിച്ച് വിലക്കിയത് വലിയ വിവാദമായിരുന്നു. പൊതുജനങ്ങള്‍ മാത്രമല്ല, പൊലീസും നിയമം പാലിക്കണമെന്നായിരുന്നു സെന്‍കുമാറിന്റെ മറുപടി.
 
2006ല്‍ ഇടതു മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ സെന്‍കുമാറിനെ പൊലീസ് വകുപ്പില്‍ നിന്നു മാറ്റി കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു. 2010ല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായും.
 
2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരത്തിലേറിയപ്പോള്‍ വീണ്ടും പൊലീസ് വകുപ്പിലേക്ക്. 2012-2013 കാലത്ത് ഇന്റലിജന്‍സ് എഡിജിപിയായിരുന്നപ്പോള്‍ ദരിദ്രരെയും ഉപേക്ഷിക്കപ്പെട്ടവരെയും കുറിച്ചുള്ള വാര്‍ത്താശകലങ്ങള്‍ ശേഖരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് അയച്ചു കൊടുത്തു. അവര്‍ക്കായി ഒരു സ്ഥിരം ഫണ്ട് മുഖ്യമന്ത്രി ഉടന്‍ തന്നെ തുടങ്ങുകയും ചെയ്തു.
 
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫെയ്‌സ്ബുക്കും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് വിവാദമായതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജയില്‍ ഡിജിപി സ്ഥാനത്തുനിന്ന് അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റി സെന്‍കുമാറിന് ജയില്‍ ഡിജിപിയുടെ അധികച്ചുമതല കൂടി നല്‍കി. 

2015 മേയ് 31ന് ഡിജിപി ബാലസുബ്രഹ്മണ്യം വിരമിച്ചതിനെത്തുടര്‍ന്ന് കേരള പൊലീസ് മേധാവിയായി നിയമിതനായി.
 
സീനിയോറിറ്റിയില്‍ മഹേഷ് കുമാര്‍ സിംഗ്ലയെ മറികടന്നാണ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭ, സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചത്. പ്രകാശ് സിങ് കേസില്‍ സുപ്രീം കോടതി വിധി പ്രകാരം ഡിജിപിയായി നിയമിക്കപ്പെടുന്നയാള്‍ രണ്ട് വര്‍ഷമെങ്കിലും ആ പദവിയിലിരിക്കണമെന്നാണ്. ഇത് കണക്കിലെടുത്താണ് രണ്ട് വര്‍ഷംകൂടി സര്‍വീസ് ഉള്ള സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചത്.
 
മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍, ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് വധക്കേസുകളില്‍ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരായ അന്വേഷണത്തിലെ കര്‍ശന നിലപാട് സിപിഎമ്മിന്റെ വിരോധം നേടി. ജയില്‍ ഡിജിപിയുടെ ചാര്‍ജ് വഹിച്ചപ്പോള്‍ ടിപി കേസിലെ പ്രതികള്‍ അനുഭവിച്ചുവന്ന സൗകര്യങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുത്തതും അപ്രീതിക്ക് കാരണമായിരുന്നു.
 
2016 ഏപ്രില്‍ 10ന് ഉണ്ടായ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടു മറികടന്ന് കുറ്റാരോപിതരായ പൊലീസുദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ചതും, പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിയെ കണ്ടെത്താന്‍ കഴിയാഞ്ഞതും സെന്‍കുമാറിന് വിനയായി. ഇത് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ തന്നെ, 2016 ജൂണ്‍ 1ന്, സെന്‍കുമാറിനെ പൊലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ എംഡിയായി സ്ഥലം മാറ്റിയിട്ട് 1983 ബാച്ച് ഐപിഎസ് ഓഫീസറായ ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായി നിയമിച്ചത്.
 
തന്നെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് സെന്‍കുമാര്‍ നീണ്ട അവധിയില്‍ പ്രവേശിക്കുകയും സര്‍ക്കാര്‍ നടപടിക്കെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചു.

എട്ടു മാസത്തിനു ശേഷം, തന്നെ സര്‍വീസില്‍ തിരികെയെടുക്കണമെന്ന് സെന്‍കുമാര്‍ സര്‍ക്കാരിനോട് അപേക്ഷിച്ചതിനെത്തുടര്‍ന്ന് 2017 ഫെബ്രുവരി 17ന് ഐഎംജി ഡയറക്ടര്‍ ജനറലായി നിയമിച്ചു. 2017 ജൂണ്‍ 30 വരെ സെന്‍കുമാറിന് സര്‍വീസുണ്ട്.
 
സെന്‍കുമാര്‍ രാഷ്ട്രീയ എതിരാളിയല്ല, കാര്യപ്രാപ്തി ഇല്ലാത്ത ഉദ്യോഗസ്ഥനായതിനാലാണ് സ്ഥലം മാറ്റിയതെന്ന് 2017 മാര്‍ച്ച് 23ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സര്‍ക്കാര്‍ സത്യവാങ്മൂലം കളവാണെന്ന് രേഖകള്‍ സഹിതം സെന്‍കുമാര്‍ മാര്‍ച്ച് 25ന് എതിര്‍ സത്യവാങ്മൂലം നല്‍കി.
 
സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും മാറ്റിയതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാനും, പുറ്റിങ്ങല്‍, ജിഷ കേസുകളുടെ അന്വേഷണ പുരോഗതി അറിയിക്കാനും മാര്‍ച്ച് 30ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
 
2017 ഏപ്രില്‍ 10 രേഖകള്‍ സമര്‍പ്പിക്കാന്‍ സാവകാശത്തിനായി കേസ് രണ്ട് ദിവസം നീട്ടി വെയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ സുപ്രീം കോടതി തള്ളി, കേസ് പരിഗണിച്ചു.

2017 ഏപ്രില്‍ 24  ടി.പി.സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. സെന്‍കുമാറിനെ മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാകാമെന്ന നിരീക്ഷണവും കോടതി വിധിയില്‍.

2017 ഏപ്രില്‍ 27  സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്. പുനപരിശോധന ഹര്‍ജിക്ക് സാധ്യതയില്ലെന്നും നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് ചീഫ് സെക്രട്ടറിയെ അറിയിച്ചു.

2017 ഏപ്രില്‍ 28  സെന്‍കുമാര്‍ കേസിലെ വിധിയില്‍ വ്യക്തതതേടി സംസ്ഥാന സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നിയമോപദേശം തേടി.

2017 ഏപ്രില്‍ 29  ഡി.ജി.പിയാക്കാനുള്ള വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ തടസ്സം നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി.പി.സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ കോടതി അലക്ഷ്യഹര്‍ജി സമര്‍പ്പിച്ചു.

2017 ഏപ്രില്‍ 30  ടി.പി.സെന്‍കുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കുന്നകാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി. സുപ്രീം കോടതി വിധി വന്നാല്‍ പിറ്റേ ദിവസം തന്നെ നടപ്പാക്കാനാകില്ലെന്നും പിണറായി വിശദീകരിച്ചു.

2017 മേയ് 03  വിധിയില്‍ വ്യക്തത തേടിയും ഭേദഗതി തേടിയും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

2017 മേയ് 5   വ്യക്തത തേടിയുള്ള സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി, 25000 രൂപ പിഴയും കേരള സര്‍ക്കാരിനുമേല്‍ ചുമത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കനത്ത മഴ: രണ്ട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധി, കണ്ണൂരിൽ 3 താലൂക്കുകൾക്കും അവധി പ്രഖ്യാപിച്ചു
അതിരൂക്ഷമായ കടലാക്രമണം, പ്രദേശവാസികൾ ആശങ്കയിൽ, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ തീരമേഖല പാടെ ഇല്ലാതാക്കുന്നു