ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞിട്ടില്ല; പുറത്ത് വന്നത് അര്‍ദ്ധസത്യങ്ങളെന്ന് സെന്‍കുമാര്‍

Published : Jul 07, 2017, 12:50 PM ISTUpdated : Oct 05, 2018, 02:22 AM IST
ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞിട്ടില്ല; പുറത്ത് വന്നത് അര്‍ദ്ധസത്യങ്ങളെന്ന് സെന്‍കുമാര്‍

Synopsis

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ദിലീപിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണം  എഡിജിപി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റഡാണെന്ന് സെന്‍കുമാര്‍ പറഞ്ഞതായി ഒരു വാരിയില്‍ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. 

എന്നാല്‍ അഭിമുഖത്തലുള്ളത് അര്‍ദ്ധസത്യങ്ങളാണെന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്നും സെന്‍കുമാര്‍ പ്രതികരിച്ചു. പക്ഷെ അന്വേഷത്തില്‍ പാളിച്ചുണ്ടായിരുന്നുവെന്ന് സെന്‍കുമാര്‍ ആവത്തിച്ചു. 
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണതത്തില്‍ ഏകോപനമില്ലെന്ന് ചൂണ്ടികാട്ടി പൊലീസ് മേധാവിയായിരുന്നപ്പോള്‍ സെന്‍കുമാ ബിസന്ധ്യക്ക് കത്ത് നല്‍കിയിരുന്നു. മണിക്കൂറോളം ദിപീലിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നീരസം രേഖപ്പെടുത്തി സെന്‍കുമാര്‍ കത്തു നല്‍കിയത്. 

സെന്‍കുമാര്‍ നല്‍കിയ കത്ത് വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടികാട്ടി ബി.സന്ധ്യ ഇപ്പോഴുള്ള പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണ നടപടികളില്‍ തൃപ്തികരമാണെന്നും ഏകോപിനത്തില്‍ പോരായ്മില്ലെന്നും ചൂണ്ടികാട്ടി ബെഹ്‌റ ബി.സന്ധ്യക്ക് മറുപടി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്രകശിപോ മറ്റ് ഉദ്യോഗസ്ഥരോ ഒരു പരാതിയും പറഞ്ഞിട്ടില്ലെന്നും  ബെഹ്‌റയുടെ കത്തില്‍ പറയുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്, സീറ്റ് വിഭജനം നേരത്തെ തീർക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം
3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല