സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തേയാക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്.സീറ്റ് വിഭജനം നേരത്തെ തീർക്കും.നാളെ യുഡിഎഫ് യോഗം ചേരും.സീറ്റ് വിഭജനം തീരുമാനിക്കും.സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നേരത്തേയാക്കാൻ കോൺഗ്രസും ഒരുങ്ങുകയാണ്.മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കും,

1.ഉറപ്പായും ജയിക്കുന്ന സീറ്റുകൾ

2. ശക്തമായി പ്രവർത്തിച്ചാൽ പിടിച്ചെടുക്കുന്ന സീറ്റുകൾ

3,സാധ്യത കുറഞ സീറ്റുകൾ

എന്നിങ്ങനെ മണ്ഡലങ്ങളെ തരം തിരിക്കും.മൂന്നിനും പ്രത്യേക തന്ത്രങ്ങൾ ഉണ്ടാക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 5.36 ശതമാനം വോട്ടാണ് കൂടുതല്‍ കിച്ചയിത് . സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഒൗദ്യോഗിക കണക്ക് പ്രകാരമാണിത്. യുഡിഎഫ് 38.81 ശതമാനം വോട്ട് നേടിയപ്പോള്‍ എൽഡിഎഫിന്‍റെ വിഹിതം 33.45 ശതമാനമാണ്. എൻഡിഎ നേടിയത് 14.71 ശതമാനം വോട്ടാണ് . സ്വതന്ത്രര്‍ ഉള്‍പ്പടെ മറ്റുള്ളവര്‍ക്ക് 13.03 ശതമാനം വോട്ടാണ് കിട്ടിയത്. യുഡിഎഫിന് എൽഡിഎഫിനെക്കാള്‍ 11.38 ലക്ഷം വോട്ട് കൂടുതൽ കിട്ടി. 82.37 ലക്ഷം വോട്ടാണ് യുഡിഎഫ് നേടിയത് .70.99 ലക്ഷം വോട്ട് എൽഡിഎഫിനും കിട്ടി. എൻഡിഎയ്ക്ക് കിട്ടിയത് 31.21 ലക്ഷം വോട്ട്. ഇതടങ്ങിയ റിപ്പോര്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗവര്‍ണര്‍ക്ക് കൈമാറി . തെരഞ്ഞെുപ്പ് വിജയകരമായി നടത്തിതിന് ഗവര്‍ണര്‍ കമ്മീഷണര്‍ എ ഷാജഹാനെ അഭിനന്ദിച്ചു