
ന്യൂസ്‍ലാന്‍ഡ്: റെയില്‍വേ പാളത്തിൽ കൂടി ട്രെയിൻ കടന്ന് പോകുമ്പോൾ റെയിൽവേ ക്രോസുകളിലെ സുരക്ഷ വേലികൾക്ക് പിന്നിൽ യാത്രക്കാർ കാത്തുനിൽക്കാറാണ് പതിവ്. അലക്ഷ്യമായി റെയില്‍വേക്രോസിന് സമീപത്ത് നില്‍ക്കുന്നവര്‍ അപകടത്തില്‍പ്പെടുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ട്രെയിൻ കടന്ന് പോകാൻ നേരം റെയിൽവേ ക്രോസിലൂടെ അലക്ഷ്യമായി കടന്ന് പോയ യുവതി അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ന്യൂസിലാൻഡിലെ ഓക്ക്ലൻഡിലുള്ള റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നഗരത്തിനടുത്തുള്ള റെയിൽവേ ക്രോസിലൂടെ പലരും കടന്നു പോകുന്നുണ്ട്. അവരെല്ലാം പോകുന്നത് ഇരുവശവും നോക്കി വേഗത്തിലാണ്. എന്നാൽ ട്രെയിൻ കടന്ന് വരുന്നത് ശ്രദ്ധിക്കാതെ എതിർ ദിശയിലേക്ക് നോക്കി ഒരു യുവതി കടന്ന് പോകുന്ന ദൃശ്യം വീഡിയോയിൽ കാണാൻ സാധിക്കും. തലനാരിഴക്ക് യുവതിയെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ട്രെയിൻ കടന്ന് പോകുകയായിരുന്നു. ഓക്ലാൻഡ് ട്രാൻസ്പോർട്ടിലുള്ളവരാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam