
കൊച്ചി: ഇടപ്പളളി- മണ്ണൂത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടികൾ തുടങ്ങിയതായി ദേശീയ പാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഗതാഗത തടസത്തിന്‍റെ പേരിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കരുതെന്നാണ് വകുപ്പിന്‍റെ ആവശ്യം. ടോൾ പിരിവ് നിർത്തുന്നത് പ്രശ്നപരിഹാരത്തിനുളള മാർഗം അല്ല. നടപടികൾ ആലോചിക്കാൻ യോഗം ചേർന്നതായി സർക്കാർ അറിയിച്ചു. പഞ്ചായത്ത് റോഡുകൾ നന്നാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന ഇടങ്ങളിൽ ഇതുവഴി വാഹനങ്ങൾ വഴി തിരിച്ചുവിടാനാണ് ആലോചന. ഹർജി നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.