'മേയർ ആര്യ രാജിവെക്കണം', നിയമനങ്ങളിൽ അഴിമതിയാരോപിച്ച് യുവ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം, സംഘർഷം, ലാത്തി, ജലപീരങ്കി

Published : Jul 16, 2025, 12:58 PM IST
trivandrum corporation yuvamorcha protest clash

Synopsis

തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനങ്ങളിൽ അഴിമതിയാരോപിച്ച് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ശുചീകരണ ജീവനക്കാരുടെ നിയമനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനങ്ങളിൽ അഴിമതിയാരോപിച്ച് യുവ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ശുചീകരണ ജീവനക്കാരുടെ നിയമനത്തിൽ ക്രമക്കേട് ആരോപിച്ചാണ് യുവ മോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. മേയർ ആര്യാ രാജേന്ദ്രൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. കോർപ്പറേഷന് മുന്നിൽ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു.  ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശി. പല തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രവർത്തകർ പിൻമാറിയില്ല. കോർപ്പറേഷനുള്ളിലേക്ക് കടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ സ്ഥിതി സംഘർഷാവസ്ഥയിലേക്ക് എത്തി. സ്ത്രീകളടക്കം പ്രതിഷേധത്തിൽ പങ്കാളികളാണ്. പൊലീസിന് നേരെ കല്ലുകളും കമ്പും വലിച്ചെറിഞ്ഞു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാർട്ടിന്‍റെ വീഡിയോ 200 ഓളം സൈറ്റുകളിൽ, എല്ലാം നശിപ്പിച്ചു; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ
കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതി; ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി, ജനുവരി 20ന് ഹാജരാകണം