രാജ്യതലസ്ഥാനത്ത് തെരുവുനായകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട് ചോരക്കുഞ്ഞ്

By Web TeamFirst Published Nov 2, 2018, 7:28 PM IST
Highlights

പെൺകുഞ്ഞിന്‍റെ കരച്ചിൽ കേട്ടാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിനെ 
കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥർ വിവരം ഉടൻ ദില്ലി പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയും കുഞ്ഞിനെ ചികിത്സയ്ക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ദില്ലി: ആഫ്രിക്ക അവന്യൂ റോഡിൽനിന്നും ഉപേഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. തെരുവ് നായകൾക്കിടയില്‍ നിന്നാണ് കുഞ്ഞിനെ പൊലീസ് കണ്ടെത്തിയത്. ബുധനാഴ്ച്ച നാല് മണിക്കായിരുന്നു സംഭവം. 

പെൺകുഞ്ഞിന്‍റെ കരച്ചിൽ കേട്ടാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിനെ 
കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥർ വിവരം ഉടൻ ദില്ലി പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കുകയും കുഞ്ഞിനെ ചികിത്സയ്ക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുഞ്ഞ് ഇപ്പോൾ സുഖമായിരിക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ആർകെ ഖന്ന ടെന്നീസ് സ്റ്റേഡിയത്തിന് സമീപത്തുള്ള ട്രാഫിക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ അനിൽ, അമർ സിംഗ്, പർവീൻ എന്നിവരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ഐപിസി 371-ാം വകുപ്പ് പ്രകാരം കുട്ടികളെ ഉപേക്ഷിച്ച കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

click me!