മഞ്ചേശ്വരത്ത് ട്രെയിന്‍ എഞ്ചിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു

Web Desk |  
Published : Jan 31, 2018, 01:41 PM ISTUpdated : Oct 05, 2018, 01:40 AM IST
മഞ്ചേശ്വരത്ത് ട്രെയിന്‍ എഞ്ചിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു

Synopsis

കാസർകോട്: മഞ്ചേശ്വരത്ത് ട്രെയിൻ എഞ്ചിൻ തട്ടി കുട്ടിയുള്‍പ്പെടെ മൂന്ന് പേർ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം. ആമിന(45) ആയിഷ(43), താമില്‍(3) എന്നിവരാണ് മരിച്ചത്. മരിച്ച ആയിഷയുടെ മകനാണ് താമില്‍. ആമിനയും ആയിഷയും സഹോദരിമാരാണ്.  മഞ്ചേശ്വരം പെസോട്ട് സ്വദേശികളാണ് ഇവര്‍.

ഇന്ന്  ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് അപകടം. മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വന്ന ട്രെയിന്‍ എഞ്ചിനാണ് ഇടിച്ചത്. അതേസമയം അടുത്ത ട്രാക്കിലൂടെ ചെന്നൈ മംഗാലപുരം മെയില്‍ പോകുന്നുണ്ടായിരുന്നു. ഇതിന്‍റെ ശബ്ദത്തില്‍ എഞ്ചിന്‍ വരുന്നത് അറിയാത്തതാണ് അപകട കാരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഐയെ ജനാധിപത്യ വൽക്കരിക്കണം,വിവിധ ഭാഷകളിൽ വികസിപ്പിച്ച് ആ​ഗോളതലത്തിൽ കൂടുതൽ പേരിലേക്ക് എത്തിക്കണമെന്ന് ദില്ലി എഐ ഉച്ചകോടി പ്രഖ്യാപനം
'ആരും എന്നെ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല, ഐഎസിൽ ചേരാൻ നിർബന്ധിച്ചിട്ടില്ല'; പർദ്ദ ധരിച്ചത് മുസ്ലീങ്ങളോട് ഐക്യപ്പെടാനെന്ന് ശ്രീജ നെയ്യാറ്റിന്‍കര