തീവണ്ടിയാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ: സ്റ്റേഷനിലെ ഹോട്ടല്‍ പൂട്ടി

Web Desk |  
Published : Feb 05, 2017, 02:03 AM ISTUpdated : Oct 04, 2018, 11:44 PM IST
തീവണ്ടിയാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ: സ്റ്റേഷനിലെ ഹോട്ടല്‍ പൂട്ടി

Synopsis

കൊച്ചി: കൊച്ചുവേളി - ബിക്കാനീര്‍ എക്‌സ്പ്രസിലെ യാത്രക്കാരില്‍ ചിലര്‍ക്ക് ഭക്ഷ്യവിഷ ബാധ. കോഴിക്കോട് ജില്ലയിലെ വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. എറണാകുളത്ത് കേരള ഫുട്‌ബോള്‍ ട്രെയിനിംഗ് ക്യാംപില്‍ പങ്കെടുത്ത് മടങ്ങവേയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവര്‍ എറണാംകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഹോട്ടല്‍ പരിശോധിച്ച അധികൃതര്‍ ഹോട്ടല്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. ലൈസന്‍സിക്കെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥികള്‍ പട്ടാമ്പി താലൂക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രായേലിൻ്റെ പുതിയ നീക്കം: കടുത്ത പ്രതിഷേധവുമായി സൗദിയടക്കം 15 അറബ് - മുസ്ലീം രാജ്യങ്ങൾ; സൊമാലിലാൻഡിലേക്ക് നയതന്ത്ര പ്രതിനിധിയെ അയക്കരുതെന്ന് ആവശ്യം
നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; തൂക്കുപാലത്തിന് സമീപം വ്യാപാരിക്ക് ദാരുണാന്ത്യം