യാത്രക്കാരെ വലച്ച് തീവണ്ടികള്‍ വൈകിയോടുന്നു

By Web TeamFirst Published Nov 25, 2018, 3:13 PM IST
Highlights

സംസ്ഥാനത്ത് യാത്രക്കാരെ വലച്ച് തീവണ്ടികള്‍ വൈകിയോടുന്നു. പാളത്തിലെ വിള്ളലും അറ്റക്കുറ്റപ്പണിയും കാരണമെന്ന് റെയിൽവേ. ജനശതാബ്ദി, ഏറനാട്, വേണാട് എക്സ്പ്രസുകൾ മണിക്കൂറുകൾ വൈകിയോടുകയാണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് യാത്രക്കാരെ വലച്ച് തീവണ്ടികള്‍ വൈകിയോടുന്നു. പാളത്തിലെ വിള്ളലും അറ്റക്കുറ്റപ്പണിയും കാരണമെന്ന് റെയിൽവേ. ജനശതാബ്ദി, ഏറനാട്, വേണാട് എക്സ്പ്രസുകൾ മണിക്കൂറുകൾ വൈകിയോടുകയാണ്. 

ഓച്ചിറയിലെ അറ്റകുറ്റപ്പണിയും, ചിറയിൻകീഴിൽ ശാർക്കര ക്ഷേത്രത്തിന് സമീപ പാളത്തിൽ വിള്ളൽ കണ്ടെത്തിയതുമാണ് കാരണം. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടെ ജനശതാബ്ദി എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകിയാണ് ഓടുന്നത്, നാഗർകോവിൽ മംഗലാപുരം ഏറനാട് എക്സ്പ്രസ് അഞ്ച് മണിക്കൂറാണ് വൈകിയോടുന്നത്.

വേണാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾ വിവിധ സ്ഥലങ്ങളിൽ ഏറെനേരെ നിർത്തിയിട്ട ശേഷമാണ് വൈകിയോടുന്നത്. ബെംഗളൂർ--കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് ശാർക്കരയിലെ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. അരമണിക്കൂറിനുള്ളിൽ വിള്ളൽ പരിഹരിച്ചു. ഇന്നലെ കൊച്ചുവേളിയിൽ സിഗ്നൽ തകരാറായത് മൂലം നിരവധി ട്രെയിനുകൾ വൈകിയിരുന്നു. അർധരാത്രിയോടെയാണ് സിഗ്നൽ പ്രശ്നം പരിഹരിച്ചത്.

click me!