ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അപ്‍സര റെഡ്ഡിക്ക് എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം

Published : Jan 08, 2019, 07:00 PM ISTUpdated : Jan 09, 2019, 09:28 AM IST
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അപ്‍സര റെഡ്ഡിക്ക് എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം

Synopsis

വികെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‍സര അണ്ണാ ഡിഎംകെ വിട്ടത്. പന്നീര്‍ ശെല്‍വത്തിനെതിരെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ദില്ലി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ അപ്‍സര റെഡ്ഡിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ട്രാൻസ്ഡെൻഡർ വിഭാഗത്തിൽനിന്നൊരാൾ എഐസിസി ജനറൽ സെക്രട്ടറിയാകുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് തീരുമാനം അറിയിച്ചത്.

എഐഎഡിഎംകെ പ്രവർത്തകയായിരുന്ന അപ്‍സര റെഡ്ഡി അടുത്തിടെയാണ് കോൺഗ്രസിൽ ചേർന്നത്.വികെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‍സര അണ്ണാ ഡിഎംകെ വിട്ടത്. പന്നീര്‍ ശെല്‍വത്തിനെതിരെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ