
കോട്ടയം: ട്രാൻസ്ജൻഡറുകൾക്കായി തുടങ്ങിയ രാജ്യത്തെ ആദ്യത്തെ ക്ലിനിക്കിന്റെ പ്രവർത്തനം ആവശ്യത്തിന് ഡോക്ടർമാരില്ലാത്തിനാൽ അനിശ്ചിതത്വത്തിൽ. കോട്ടയം മെഡിക്കൽ കോളേജിലെ ക്ലിനിക്കിൽ ഒരു വർഷമായിട്ടും എൻഡോക്രൈനോളജിസ്റ്റിനെ നിയമിച്ചിട്ടില്ല. ഇതിനിടെ ക്ലിനിക് തുടങ്ങിയപ്പോൾ മുതലുള്ള മനശാസ്ത്രജ്ഞനെ മാറ്റിയതിനെതിരെ ട്രാൻസ്ജെൻഡറുകൾ രംഗത്തെത്തി.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു മെഡിക്കൽകോളേജിൽ ഭിന്നലിംഗക്കാർക്കായി ക്ലിനിക്ക് തുടങ്ങുന്നത്. എല്ലാ മാസത്തെയും ആദ്യത്തെ ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ക്ലിനികിൽ മറ്റ് വിഭാഗത്തിലെ ഡോക്ടർമാരെ നിയമിച്ചെങ്കിലും എനഡോക്രൈനോളജിസ്റ്റിനെ മാത്രം നിയമിച്ചില്ല. ആദ്യത്തെ രണ്ട് മാസം ഇവിടെ സേവനം ചെയ്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിലെ ഡോ ജബ്ബർ നിയമനം നൽകണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല ഇതിനിടെ ഇവിടുത്തെ മനശാത്രജ്ഞൻ ഡോ വർഗീസ് പുന്നൂസിനെ ആലപ്പുഴയിലേക്ക് മാറ്റി.
ഡോക്ടർമാരുടെ മാറ്റം ക്ലിനിക്കിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്ന് നോഡൽ ഓഫീസറും സമ്മതിക്കുന്നു. എല്ലാ ആശുപത്രികളിലും ഇത്തരത്തിലുള്ള ക്ലിനിക്കുകൾ സ്ഥാപിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. എന്നാൽ ആദ്യം തുടങ്ങിയ ക്ലിനിക്ക് തന്നെ പാതിവഴിയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam