കൊച്ചിയില്‍ യൂബർ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയ 5 ഭിന്നലിംഗക്കാർ പിടിയില്‍

Published : Nov 03, 2017, 11:03 PM ISTUpdated : Oct 05, 2018, 03:11 AM IST
കൊച്ചിയില്‍ യൂബർ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയ 5 ഭിന്നലിംഗക്കാർ പിടിയില്‍

Synopsis

കൊച്ചി: നഗരത്തില്‍ യൂബർ ടാക്സി ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ 5 ഭിന്നലിംഗക്കാർ പിടിയിലായി. ഒളിവിൽ പോയ രണ്ട് പേർക്കായി തെരച്ചിൽ നടത്തുകയാണെന്ന് എറണാകുളം സെൻട്രൽ പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ രണ്ടരയോടെ ഓട്ടം കാത്ത് ഹൈക്കോടതി ജംക്ഷന് സമീപം കിടക്കുകയായിരുന്ന ആലുവ എടത്തല സ്വദേശിയായ ഊബര്‍ ടാക്സി ഡ്രൈവറെയാണ് ആക്രമിച്ചത്.  ട്രാന്‍സ് ജണ്ടറുകളായ ഏഴ് പേര്‍ വാഹനത്തിലിടിച്ച് ബഹളമുണ്ടാക്കി. ഗ്ലാസ് താഴ്തിയതോടെ ഡ്രൈവറെ ആക്രമിക്കുകയും  മൊബൈല്‍ ഫോണും പേഴ്സും കൈക്കലാക്കുകയും ചെയ്തു. വാഹനം വേഗത്തിലെടുത്ത് മുന്നോട്ട് പോകുന്നതിനിടെ ഇയാള്‍ പൊലീസ് വാഹനം കണ്ടു. സംഭവം വിവരിച്ചു. സെന്‍ട്രല്‍ സിഐ അനന്തലാലിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ അഞ്ച് പേരെ പിടികൂടി.

പത്തനംതിട്ട സ്വദേശി ഭൂമിക,  വൈറ്റില സ്വദേശികളായ ശ്രുതി, സോനാക്ഷി, ചെങ്ങന്നൂർ സ്വദേശി അരുണിമ,  നെയ്യാറ്റിൻകര സ്വദേശി നിയ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ രാത്രി യാത്രികര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന് പൊലീസ് അറിയിച്ചു. ടാക്സി ഡ്രൈവറെ ആക്രമിച്ച മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐയുടെ നിർണായക നീക്കം, അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് ഹൈക്കോടതിയിൽ
വാളയാർ ആൾക്കൂട്ടക്കൊല: ദുർബല വകുപ്പുകൾ മാത്രം ചേർത്ത് പൊലീസ്, കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന