
കൊച്ചി: ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനും അവരെ സമൂഹത്തിന്റെ മുന്‍ നിരയിലെത്തിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കൊച്ചി മെട്രോയില്‍ 23 ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയതും ഭിന്നലിംഗക്കാരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചതടക്കം സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അവയെ എല്ലാം തകര്‍ക്കുന്ന തരത്തിലാണ് കേരള പോലീസിന്റെ നിലപാട്.
സര്‍ക്കാര്‍ നയം പോലും മനസിലാക്കാതെ ഭിന്നലിംഗക്കാരോട് ക്രൂരമായാണ് കേരള പോലീസ് പെരുമാറുന്നത്. അതിന്റെ നേര്‍സാക്ഷ്യമായിരുന്നു കഴിഞ്ഞ ദിവസം രാത്രി കൊച്ചിയില്‍ സംഭവിച്ചത്. മെട്രോ ജീവനക്കാരടക്കമുള്ള 15 ഭിന്നലിംഗക്കാരെ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു. പേഴ്‌സും ബാഗും തട്ടിപ്പറിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു എന്നതാണ് അവര്‍ ചെയ്ത കുറ്റം.
ഇന്നലെ രാത്രി സംഭവിച്ചതെന്ത്... (പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച ഭിന്നലിംഗക്കാരി പറയുന്നു. പോലീസിന്റെ പകപോക്കല്‍ ഭയന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല അവര്‍)
'' മെട്രോ ജോലി കഴിഞ്ഞവരടക്കം ഇന്നലെ രാത്രി പത്തരയോടെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തേക്ക് പോവുകയായിരുന്നു. താമസസ്ഥലത്തേക്ക് പോകുന്നവരും ഭക്ഷണം കഴിക്കാന്‍ എത്തിയവരുമൊക്കെയായി 15 പേരാണ് ഉണ്ടായിരുന്നത്. ബസ്റ്റാന്റിലേക്ക് കടക്കുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാര്‍ ഞങ്ങളുടെ കയ്യിലെ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. അയാള്‍ ഞങ്ങടെ കൂട്ടത്തിലെ അഞ്ചോളം പേരുടെ ബാഗ് തട്ടിയെടുക്കാന്‍ നോക്കി. അതിനിടെ കോഴിക്കോട് നിന്നുള്ള പാര്‍വ്വതിയുടെ ഹാന്റ് ബാഗ് തട്ടിയെടുത്തു.
പിടിച്ച് വലിക്കുന്നതിനിടെ ഫോണ്‍ നിലത്ത് വീണ് പൊട്ടി.
പിടിച്ച് വലിക്കുന്നതിനിടെ ഫോണ്‍ നിലത്ത് വീണ് പൊട്ടി. ഇതോടെ എല്ലാവരും ഓടിക്കൂടി ബാഗ് തട്ടിപ്പറിച്ചയാളെ പിടികൂടി. ഞങ്ങളും അവിടെയുണ്ടായിരുന്ന നാട്ടുകാരും കൂടിയാണ് അയാളെ പിടിച്ച് വച്ചത്. ഇതോടെ അങ്ങോട്ടും ഇങ്ങോട്ടും വാക്കേറ്റമുണ്ടായി. അയാളുടെ ആക്രമണത്തില്‍ ഞങ്ങളിലൊരാള്‍ നിലത്ത് വീണു. അതിനിടെ ഒരു ഓട്ടോ ചേട്ടന്‍ അയാളെ അടിക്കുകയും ചെയ്തു.
നാട്ടുകാര്‍കൂടി പറഞ്ഞത് പ്രകാരമാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിവരം വിളിച്ച് പറഞ്ഞത്. പോലീസ് എത്തിയിട്ടേ അയാളെ വിടൂ എന്ന് തീരുമാനിച്ചിരുന്നു. അത്രയ്ക്ക് അയാള്‍ ഉപദ്രവിച്ചു. ഫോണ്‍വിളിച്ച് പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ പോലീസെത്തി. എന്നാല്‍ പിടികൂടിയ ആളെ പറഞ്ഞ് വിട്ട് പോലീസ് ഞങ്ങളെ പ്രതികളാക്കുകയാണ് ചെയ്തത്. എത്ര അവഗണനയോടെയാണ് അവര്‍ സംസാരിച്ചതും പെരുമാറിയതെന്നും അറിയാമോ...
പോലീസ് ഞങ്ങളെ അവജ്ഞയോടെയാണ് കണ്ടത്. ചീത്തവിളിച്ചു. എന്തിന് ഇവിടെ വന്നു എന്നാണ് പോലീസ് ചോദിച്ചത്.
പോലീസ് ഞങ്ങളെ അവജ്ഞയോടെയാണ് കണ്ടത്. ചീത്തവിളിച്ചു. എന്തിന് ഇവിടെ വന്നു എന്നാണ് പോലീസ് ചോദിച്ചത്. എതിര്‍ത്ത് സംസാരിച്ചതോടെ പോലീസുകാര്‍ ഞങ്ങളെ കസ്റ്റിഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എന്തൊരു നീതിയാണിത്, എന്തൊരു ന്യായമാണിത്. ഇതാണോ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോലീസ്.... സ്‌റ്റേഷനിലെത്തിയതിന് ശേഷം ക്രൂരമായ പെരുമാറ്റമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായത്. സെന്‍റ്രല്‍ സ്റ്റേഷനിലെ സിഐ അനന്തലാല്‍ ഞങ്ങളെ അപമാനിച്ച് സംസാരിച്ചു. കൂട്ടത്തിലൊരാള്‍ സംഭവം ഫേസ്ബുക്ക് ലൈവ് ചെയ്യാന്‍ ശ്രമിച്ചതോടെ സിഐ ചിലരെ മര്‍ദ്ദിച്ചു.
ദാഹത്തിന് അല്‍പ്പം വെള്ളം ചോദിച്ചപ്പോള്‍ പോലും തന്നില്ല. കക്കൂസ് ചൂണ്ടിക്കാട്ടി അവിടെ നിന്ന് കുടിച്ചോളാനാണ് സിഐ പറഞ്ഞത്
ഇതിനെ എതിര്‍ത്ത് സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തവരെയും പോലീസുകാര്‍ മര്‍ദ്ദിച്ചു. ദാഹത്തിന് അല്‍പ്പം വെള്ളം ചോദിച്ചപ്പോള്‍ പോലും തന്നില്ല. കക്കൂസ് ചൂണ്ടിക്കാട്ടി അവിടെ നിന്ന് കുടിച്ചോളാണ് സിഐ പറഞ്ഞത്. എന്തൊരു ക്രൂരതയാണിത്. നേരം വെളുത്തപ്പോള്‍ എതിര്‍ത്ത് സംസാരിച്ച അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് ശേഷം ഞങ്ങളെ വിട്ടയച്ചു. എന്തിനാണ് അവരെ കസ്റ്റഡിയിലെടുത്തതെന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് അറിയില്ല. ഇതൊക്കെ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ പോലും പേടിയാണ്. അവിടെയുള്ള പോലീസുകാരൊക്കെ ഞങ്ങളെ അറിയിരുന്നവരാണ്.
ചാനലിലും പത്രത്തിലുമൊക്കെ ഫോട്ടോ വന്നാല്‍, ഞങ്ങളെന്തെങ്കിലും പ്രതികരിച്ചാല്‍ പിന്നെ പകരം വീട്ടും
ചാനലിലും പത്രത്തിലുമൊക്കെ ഫോട്ടോ വന്നാല്‍, ഞങ്ങളെന്തെങ്കിലും പ്രതികരിച്ചാല്‍ പിന്നെ പകരം വീട്ടും. അതുകൊണ്ടാണ് പേര് പോലും വെളിപ്പെടുത്തരുതെന്ന് പറഞ്ഞതെന്ന് അവര്‍ പറയുന്നു. ഇനിയെന്താകുമെന്ന് അറിയില്ല. ഇപ്പോള്‍ തന്നെ സ്‌റ്റേഷനിലെ ഫോട്ടോസ് ഒക്കെ ഓണ്‍ലൈനിലും ഫേസ്ബുക്കിലുമൊക്കെ വന്നു. ഇനി അതിന്റെ പേരില്‍ ഇപ്പോ താമസിക്കുന്നിടത്ത് നിന്ന് ഇറക്കിവിടുമോ എന്നാണ് പേടി. കഷ്ടപ്പെട്ടിട്ടാണ് താമസ സ്ഥലം കിട്ടിയത്. ഇറക്കിവിട്ടാല്‍ കുറേകാലം പെരുവഴിയിലാകും. അതാണ് പേടി... സര്‍ക്കാരിന് ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണം എന്നുണ്ടെങ്കില്‍ താമസ സ്ഥലം ഒരുക്കുകയാണ് ആദ്യം വേണ്ടത്. അവര്‍ പറഞ്ഞ് നിര്‍ത്തി...''
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam