
തിരുവനന്തപുരം: പാർലമെന്‍റിൽ അവതരിപ്പിക്കാനിരിക്കുന്ന ട്രാൻസ്ജെന്‍റർ അവകാശ സംരക്ഷണ ബില്ലിലെ വ്യവസ്ഥകൾക്കെതിരെ ട്രാൻസ്ജെന്‍റർ സമൂഹത്തിന്റെ പ്രതിഷേധം. ബിൽ അവതിപ്പിക്കാനുളള തീരുമാനത്തിനെതിരെ ട്രാൻസ് ജെന്റർ കൂട്ടായ്മ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. 2016ലാണ് ട്രാൻസ് ജെന്‍റർ അവകാശ സംരക്ഷണ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നത്.
വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി എല്ലാ മേഖലകളിലും പ്രാതിനിധ്യം ഉറപ്പാക്കുന്നതായിരുന്നു ബില്ലിന്റെ ആദ്യരൂപം. എന്നാൽ അടിമുടി മാറിയാണ് ലോക്സഭയിൽ ബിൽ അവതരിപ്പിക്കാനിരിക്കുന്നതെന്ന് ട്രാൻസ്ജെന്‍റർ സമൂഹം ആരോപിക്കുന്നു. ജീവിക്കാനുളള അവകാശം വരെ കവർന്നെടുക്കുന്ന വ്യവസ്ഥകളാണ് പരിഷ്കരിച്ച ബില്ലിന്റെ കാതൽ എന്നാണ് പരാതി. ബില്ലവതരണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിനാണ് ട്രാൻസ്ജെന്‍റർ സമൂഹം തയ്യാറെടുക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam