ആസമില്‍ ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

Published : Dec 17, 2017, 04:30 PM ISTUpdated : Oct 05, 2018, 12:36 AM IST
ആസമില്‍ ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

Synopsis

ഗുവാഹത്തി: ആസമില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്  അനുഭവപ്പെട്ടത്. ഞായറാഴ്ച രാവിലെ 11.30ന് ആസാമിലെ ദേമാജിയിലാണ് ഭൂചലനമുണ്ടായത്. 

ഭൂചലനമുണ്ടായതോടെ ജനങ്ങള്‍ പരിഭ്രാന്തരായി മിക്ക കുടുംബങ്ങളും വീട് വിട്ട് പുറത്തിറങ്ങി. മണിക്കൂറുകളോളം നീണ്ടുനിന്ന് ആശങ്കകള്‍ക്കൊടുവിലാണ് ജനങ്ങള്‍ വീടുകളിലേക്ക് തിരികെ പോയത്. അതേസമയം ഭൂചലനത്തില്‍ ളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ഈ മാസം ആദ്യവാരവും ആസാമില്‍ നോര്‍ത്ത് കാച്ചര്‍ ഹില്‍സില്‍ നേരിയ ഭൂചലനം ഉണ്ടായിരുന്നു. റിക്ടര്‍ സ്‌കെയ്‌ലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു അന്നുണ്ടായത്. കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ റെക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതും ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.
 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ