നാല്​ വയസുകാരിയെ അയൽവാസി പീഡിപ്പിച്ച ശേഷം തലക്കടിച്ച്​ കൊലപ്പെടുത്തി

Published : Dec 17, 2017, 04:49 PM ISTUpdated : Oct 04, 2018, 07:57 PM IST
നാല്​ വയസുകാരിയെ അയൽവാസി പീഡിപ്പിച്ച ശേഷം തലക്കടിച്ച്​ കൊലപ്പെടുത്തി

Synopsis

മധ്യപ്രദേശ് : നാല്​ വയസുകാരിയെ അയൽവാസി ലൈംഗികമായി പീഡിപ്പിച്ച ശേഷം തല തല്ലിതകർത്ത്​ കൊലപ്പെടുത്തി. മധ്യ​പ്രദേശ്​ തലസ്​ഥാനമായ ഭോപ്പാലിൽ നിന്ന്​ 325 കിലോ മീറ്റർ അകലെ മൻവാറിലാണ്​ സംഭവം. കുട്ടിയുടെ തല കല്ലുകൊണ്ട്​ തിരിച്ചറിയാനാവാത്ത വിധം തകർത്ത ശേഷം മൃതദേഹം കാട്ടിൽ തള്ളുകയായിരുന്നു. 

25കാരനായ അയൽവാസി കരണിനെതിരെ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. ദളിത് വിഭാഗത്തിൽപെട്ട പെൺകുട്ടിയാണ്​ ദാരുണമായി കൊല​ചെയ്യപ്പെട്ടത്​. പെൺകുട്ടിയെ വശീകരിച്ച്​ വിജനമായ സ്​ഥല​ത്ത്​ കൊണ്ടുപോയ അയൽവാസി ലൈംഗിക പീഢനത്തിന്​ ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.

പെൺകുട്ടിയുടെ വീട്ടിൽ നിന്ന്​ 500 മീറ്റർ അകലെയാണ്​ മൃതദേഹം കണ്ടെത്തിയത്​. പൊലീസ്​ വലയിലായ കരൺ കുറ്റം സമ്മതിച്ചിട്ടുണ്ട്​. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സതീശന്‍ വരും മുമ്പേ ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങിപ്പോയി, കോൺ​ഗ്രസില്‍ പുകച്ചിൽ; കെ.സി ക്യാമ്പിലും അതൃപ്തി, സതീശന്റെ അടുത്തേക്ക് എംഎൽഎമാരുടെ ഒഴുക്ക്
യു ഡി എഫ് ചെയ്തത് പോലെ സത്യപ്രതിജ്ഞ എൽ ഡി എഫ് ബഹിഷ്കരിക്കില്ല, ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും: എം വി ഗോവിന്ദന്‍