ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍റെറില്‍ നിന്ന് ഒരാള്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

Published : Oct 07, 2018, 10:05 AM ISTUpdated : Oct 07, 2018, 12:26 PM IST
ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍റെറില്‍ നിന്ന് ഒരാള്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

Synopsis

കേരളത്തിന്‍റെ കലാലയ ചരിത്രത്തിലാദ്യമായി  ട്രാന്‍സ്‌ജെന്‍റെര്‍ വിഭാഗത്തില്‍ നിന്ന് ഒരാള്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. തിരുവനന്തപുരം തോന്നയ്ക്കൽ എ ജെ കോളേജിലെ നാദിറ എഐഎസ്എഫ് സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.

 

തിരുവനന്തപുരം: കേരളത്തിന്‍റെ കലാലയ ചരിത്രത്തിലാദ്യമായി  ട്രാന്‍സ്‌ജെന്‍റെര്‍ വിഭാഗത്തില്‍ നിന്ന് ഒരാള്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. തിരുവനന്തപുരം തോന്നയ്ക്കൽ എ ജെ കോളേജിലെ നാദിറ എഐഎസ്എഫ് സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.

താനൊരു  ട്രാന്‍സ്‌ജെന്‍ററാണെന്ന് നാദിറ ലോകത്തെ അറിയിച്ചത് ഒരു വർഷം മുമ്പാണ്. സ്വയം തിരിച്ചറിഞ്ഞത് എട്ടാം ക്ലാസിലും. ട്രാന്‍സ്‌ജെന്‍റെര്‍ എന്ന് പറയാന്‍ പലരും മടിക്കുമ്പോൾ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളജില്‍ സ്വന്തം വ്യക്തിത്വം തുറന്ന് പറഞ്ഞ് നാദിറ മല്‍സരിക്കുന്നതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. ട്രാന്‍സ്‌ജെന്‍റെറെന്ന് തുറന്ന് പറഞ്ഞപ്പോഴും തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോഴും പൂർണ പിന്തുണ നല്‍കിയത് സുഹൃത്തുകള്‍.

ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ നാദിറ ക്വിറിഥം എന്ന സംഘടനയുടെ ബോർഡംഗം കൂടിയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അന്ന് മാലിന്യം വിറ്റ് കാശാക്കിയതിന് കേന്ദ്ര പ്രശംസ; ഇന്ന് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്‍റായി ഹരിത കർമ സേനാംഗം രജനി
സയന്‍സ് ഫിക്ഷന്‍ നോവലോ സിനിമയോ അല്ല! ഭൂമിക്ക് പുറത്ത് ആണവനിലയം സ്ഥാപിക്കാന്‍ വമ്പന്‍ രാജ്യങ്ങളായ റഷ്യയും അമേരിക്കയും