കെഎസ്ആര്‍ടിസി കേസ്; കോടതി വിധി അവ്യക്തമെന്ന് ഗതാഗത മന്ത്രി; വിധി ആശ്വാസകരമെന്ന് എംഡി

Published : Dec 21, 2018, 11:54 AM ISTUpdated : Dec 21, 2018, 12:08 PM IST
കെഎസ്ആര്‍ടിസി കേസ്; കോടതി വിധി അവ്യക്തമെന്ന് ഗതാഗത മന്ത്രി; വിധി ആശ്വാസകരമെന്ന് എംഡി

Synopsis

പിഎസ്‍സിയിലൂടെ അല്ലാത്ത എല്ലാ നിയമനങ്ങളും ഭരണഘടനാ  വിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി നിയമം അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിയില്‍ താത്‍കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. താത്കാലിക കണ്ടക്ടർമാരെ പിരിച്ച് വിട്ടതിലൂടെ ഉണ്ടായ ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി പ്രതിസന്ധി പരിഹരിക്കുന്നത് വരെ നിയമനം നടത്താം.   

കൊച്ചി: കെഎസ്ആർടിസി കേസിൽ കോടതി വിധി അവ്യക്തമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. നിയമം അനുസരിച്ച് താത്കാലിക നിയമനം ആവാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഇതിന്‍റെ നിയമ സാധുത പരിശോധിക്കണമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. കോടതി ഉത്തരവിന്‍റെ വിശദാംശങ്ങൾ അറിഞ്ഞശേഷം കൂടുതൽ പ്രതികരണമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. എന്നാല്‍ കെഎസ്ആർടിസി കേസിൽ ഹൈക്കോടതി വിധി ആശ്വാസകരമെന്ന് എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു.

പിഎസ്‍സിയിലൂടെ അല്ലാത്ത എല്ലാ നിയമനങ്ങളും ഭരണഘടനാ  വിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി നിയമം അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിയില്‍ താത്‍കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. താത്കാലിക കണ്ടക്ടർമാരെ പിരിച്ച് വിട്ടതിലൂടെ ഉണ്ടായ ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി പ്രതിസന്ധി പരിഹരിക്കുന്നത് വരെ നിയമനം നടത്താം. 

ഇപ്പോൾ പിരിച്ചു വിട്ട താത്കാലിക കണ്ടുക്ടർമാരെ നിയമിക്കുന്നത് നിയമം അനുവദിക്കുകയാണെങ്കിൽ മാത്രമേ കഴിയുകയുള്ളു എന്നാണ് ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇവരിൽ 10 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവർക്ക് ജോലിയിൽ തുടരാമെന്നും ഉത്തരവിലുണ്ട്. 2013ലെ ഉത്തരവ് പ്രകാരം 10 വർഷം പൂർത്തിയാക്കിയവരും വർഷത്തിൽ 120 ദിവസത്തിൽ കൂടുതൽ സർവീസ് ഉള്ളവരെയും സർക്കാർ റെഗുലറൈസ് ചെയ്തിട്ടുണ്ട്. അവർക്ക് ജോലിയിൽ തുടരാം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി