മൂന്നാറില്‍ താത്കാലിക പാലത്തിലൂടെ ചരക്ക് ഗതാഗതം; ആശങ്കയോടെ നാട്ടുകാര്‍

Published : Sep 11, 2018, 06:58 AM ISTUpdated : Sep 19, 2018, 09:22 AM IST
മൂന്നാറില്‍ താത്കാലിക പാലത്തിലൂടെ ചരക്ക് ഗതാഗതം; ആശങ്കയോടെ നാട്ടുകാര്‍

Synopsis

ഓഗസ്റ്റ് 16ലെ പ്രളയത്തിൽ തകർന്ന പെരിയവരപാലത്തിന് പകരം നിർമിച്ച താത്കാലിക പാലം കഴിഞ്ഞ ദിവസമാണ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.

ഇടുക്കി: മൂന്നാർ പെരിയവരയിൽ നിർമിച്ച താത്കാലിക പാലത്തിൽ അപകട സാധ്യത ഉയർത്തി ചരക്ക് ഗതാഗതം. 12 ടൺ ഭാരം കയറ്റാവുന്ന പാലത്തിൽ 30 ടണ്ണിലധികം ചരക്കുമാണ് ലോറികൾ കടന്ന് പോകുന്നത്.

ഭാര വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ദേവികുളം എംഎൽഎ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 16ലെ പ്രളയത്തിൽ തകർന്ന പെരിയവരപാലത്തിന് പകരം നിർമിച്ച താത്കാലിക പാലം കഴിഞ്ഞ ദിവസമാണ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.

കോൺക്രീറ്റ് പൈപ്പുകൾക്ക് മുകളിൽ മണൽചാക്കുകൾ അടുക്കി നിർമിച്ച പാലത്തിലൂടെ ഭാര വാഹനങ്ങൾ കടന്ന് പോകുന്നതിന് പൊതുമരാമത്ത് വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മൂന്നാറിൽ നിന്ന് മറയൂർ, കാന്തല്ലൂ‍ർ ഭാഗങ്ങളിലേക്ക് പോകുന്നതിനുള്ള ഏക ആശ്രയമാണ് പെരിയവര പാലം.

പ്രളയത്തിൽ തകർന്ന പാലം താത്കാലികമായി പുന‍ർനി‍ർമിക്കുന്നത് വരെ ജീവൻ പണയം വച്ചായിരുന്നു നാട്ടുകാരുടെ ഈ വഴിയുള്ള യാത്ര. മൂന്ന് മാസത്തിനുള്ളിൽ പുതിയ പാലം നിർമിക്കാനാണ് ശ്രമം. അതുവരെ താത്കാലിക പാലത്തിലൂടെ വലിയ വാഹനങ്ങൾ കടത്തിവിടുന്നതിന് കർശന നിയന്ത്രണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ മറയൂർ വീണ്ടും ഒറ്റപ്പെടും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാനം രണ്ടാം ദിവസവും റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ, ബദൽ സംവിധാനം ഏർപ്പെടുത്തണം
തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ