പണം അടച്ചില്ല; മധ്യപ്രദേശിൽ പൂര്‍ണ്ണ ഗര്‍ഭിണിയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി

Published : Jan 30, 2019, 01:50 PM IST
പണം അടച്ചില്ല; മധ്യപ്രദേശിൽ പൂര്‍ണ്ണ ഗര്‍ഭിണിയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി

Synopsis

5,000 രൂപ അടക്കാത്തതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ യുവതിയ്ക്ക് ചികിത്സ നിഷേധിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഭോപ്പാല്‍: പണം അടക്കാത്തതിനെ തുടര്‍ന്ന് പൂര്‍ണ്ണ ഗര്‍ഭിണിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി. മധ്യപ്രദേശിലെ ദോമോ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. 5,000 രൂപ അടക്കാത്തതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ യുവതിയ്ക്ക് ചികിത്സ നിഷേധിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
 
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ യുവതിയെ ചികിത്സിക്കാന്‍ ആശുപത്രി ജീവനക്കാൻ പണം ആവശ്യപ്പെട്ടു. തന്റെ കൈവശം ആവശ്യപ്പെട്ടത്രയും തുകയില്ലെന്നും ചികിത്സ നൽകണമെന്നും ഭർത്താവ് ബ്രജേഷ് റൈക്വാര്‍ ജീവനക്കാരോട് പറഞ്ഞു. എന്നാൽ തുക അടക്കാന്‍ കഴിഞ്ഞില്ലെങ്കിൽ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് നഴ്‌സ് അറിയിക്കുകയായിരുന്നു.

അതേസമയം ഗർഭിണിയോട് പണം ആവശ്യപ്പെട്ട ആശുപത്രി ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രദേശത്തെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നാരായണ്‍ സിങ് പറഞ്ഞു. താമസിക്കാതെ തന്നെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് ചികിത്സക്കായി യുവതിയെ മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തിൽ ഉത്തർപ്രദേശിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽനിന്ന് തിരിച്ചയച്ച ഗർഭിണിക്ക് റോഡരികിൽ കുഞ്ഞിന് ജന്മം നൽകേണ്ടി വന്നിരുന്നു. ശാരീരിക അസ്വസ്ഥകളെ തുടർന്ന് യുവതിയെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ട് അധികൃതർ മടക്കി അയച്ചു. 

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് മടക്കി അയച്ചതിന് ശേഷം സ്ഥിതി വഷളായതിനെ തുടർന്ന് യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടേയും യുവതിയെ അഡ്മിറ്റ് ചെയ്യാൻ അധികൃതർ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് പോകും വഴി യുവതി റോഡരികില്‍ പ്രസവിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു