പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ചു; വെച്ചൂച്ചിറയിൽ മൂന്ന് പേര്‍ അറസ്റ്റിൽ

Published : Feb 14, 2019, 11:20 AM IST
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ചു; വെച്ചൂച്ചിറയിൽ മൂന്ന് പേര്‍ അറസ്റ്റിൽ

Synopsis

പത്തനംതിട്ട വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.

പത്തനംതിട്ട : പത്തനംതിട്ട വെച്ചൂച്ചിറയിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വെച്ചൂച്ചിറ സ്വദേശികളായ രജീഷ്, റോഷൻ, ജോബിൻ എന്നിവരാണ് പിടിയിലായത്. ഫോൺ വിളിച്ചുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനം

പെൺകുട്ടികൾ ഒന്നിലധികം തവണ പീഡനത്തിനിരയായതായി പൊലീസ് പറയുന്നു. കേസിലെ ഒന്നാംപ്രതി ലാൽരാജ്, പെൺകുട്ടിയെ കയറ്റിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവർ അമൽ എന്നിവരെ പിടികൂടാനായില്ല

ഒരു കുട്ടി സ്കൂളിൽ വരാതിരുന്നതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്കൂൾ അധികൃതര്‍ ചൈൽഡ് ലൈൻ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ഇതിൽ ഒരു കുട്ടിയുമായി ഓട്ടോ ഡ്രൈവര്‍ ഉണ്ടാക്കിയ സൗഹൃദം മുതലെടുത്താണ് മറ്റ് പെൺകുട്ടികളെ വശത്താക്കുന്നതും പീഡനത്തിന് ഇരയാക്കുന്നതും എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 

ഒരുമാസത്തോളമായി പെൺകുട്ടികൾ പീഡനത്തിനിരയാകുന്നുണ്ടെന്നാണ് മൊഴിയെടുപ്പിൽ നിന്ന് മനസിലായതെന്ന് പൊലീസ് പറയുന്നു. തിരുവല്ല ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു