
വയനാട്:പയ്യംപള്ളിയില്‍ ദുരിതാശ്വാസക്യാമ്പില്‍ നിന്നും ആദിവാസികളെ നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടതായി പരാതി. ചാലിഗദ്ധ, കോട്ടങ്കര കോളനികളിലാണ് ആദിവാസികളെ പറഞ്ഞുവിട്ടത്. വെള്ളപ്പൊക്കത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട ഇരുന്നൂറിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നത്.
വയനാട് കബനിതീരത്ത് ചാലിഗദ്ധ, മുട്ടങ്കര അടക്കം അഞ്ച് കോളനികളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. വീടുകള്‍ തകര്‍ന്ന ഇവര്‍ക്ക് കേറികിടാക്കന്‍ പോലും ഇടമില്ല. സ്വന്തം വീടുകളില്‍ അന്തിയുറങ്ങാന്‍ കഴിയാത്തതിനാല്‍ ഇന്നലെ പലരും അയല്‍ക്കാരുടെ വീട്ടിലാണ് അന്തിയുറങ്ങിയത്. കുടിക്കാന്‍ വെള്ളമോ, ഭക്ഷണം പാചകം ചെയ്യാന്‍ പാത്രമോ വിറകോ ഇവര്‍ക്ക് ഇല്ല.