സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലേക്ക് പറഞ്ഞുവിട്ട ആദിവാസി യുവതി വീട്ടുവരാന്തയിൽ പ്രസവിച്ചു

Published : May 13, 2016, 05:14 PM ISTUpdated : Oct 04, 2018, 06:49 PM IST
സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലേക്ക് പറഞ്ഞുവിട്ട ആദിവാസി യുവതി വീട്ടുവരാന്തയിൽ പ്രസവിച്ചു

Synopsis

വയനാട് മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്നും വീട്ടിലേക്ക് പറഞ്ഞുവിട്ട ആദിവാസി യുവതി വീട്ടുവരാന്തയിൽ പ്രസവിച്ചു. മേപ്പാടി ചെന്പോത്ര കോളനിയിലെ കല്യാണിയാണ്  പെൺകുഞ്ഞിന് ജന്മം നൽകിയത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ നിന്നും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് റഫര്‍ ചെയ്ത യുവതിയെ പ്രസവ സമയമാകാത്തതിനാൽ ആംബുലൻസിൽ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലിറങ്ങി അൽപ്പ സമയത്തിനകമായിരുന്നു പ്രസവം. അതേസമയം ഇവര്‍ നിര്‍ബന്ധപൂര്‍വ്വം ഡിസ്ച്ചാര്‍ജ്ജ് വാങ്ങിപ്പോവുകയായിരുന്നുവെന്നും പ്രസവ സമയത്തെക്കുറിച്ച് ആശയക്കുഴപ്പങ്ങളൊഴിവാക്കാനുള്ള പരിശോധനക്ക് ഇവര്‍ തയാറായിരുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തുടര്‍ന്ന് ഇവരെ വീണ്ടും ആംബുലൻസിൽ തിരികെ ആശുപത്രിയിലെത്തിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സം​ഗീത പരിപാടിക്ക് നേരെ കല്ലേറും അക്രമവും; പ്രശസ്ത ​ഗായകൻ ജെയിംസിന്റെ പരിപാടി റദ്ദാക്കി, ബംഗ്ലാദേശിൽ കലാകാരന്മാര്‍ക്ക് നേരെയും ആക്രമണം
സുഹാൻ എവിടെ? കളിക്കുന്നതിനിടെ പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ, ചിറ്റൂരിൽ രാത്രിയിലും തെരച്ചിൽ