ത്രിപുര ജയം, ബിജെപി കൃത്രിമം കാണിച്ചും അധികാരം ദുര്‍വിനിയോഗം ചെയ്തും നേടിയത്: കോടിയേരി

Web Desk |  
Published : Mar 04, 2018, 05:05 PM ISTUpdated : Jun 08, 2018, 05:43 PM IST
ത്രിപുര ജയം, ബിജെപി കൃത്രിമം കാണിച്ചും അധികാരം ദുര്‍വിനിയോഗം ചെയ്തും നേടിയത്: കോടിയേരി

Synopsis

തോല്‍വികള്‍ സാധാരണമാണ്

തിരുവനന്തപുരം: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍  ബി.ജെ.പിയുടെ ജയം കൃത്രിമം കാണിച്ചും അധികാരം ദുര്‍വിനിയോഗം ചെയ്തെന്നും കോടിയേരി ബാലകൃഷ്ണന്‍. തോല്‍വികള്‍ സാധാരണമാണെന്നും ഇതിലും വലിയ തോല്‍വികള്‍ അതിജീവിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.  കേരളം പിടിക്കാം എന്നത്  മോദിയുടെ പൂതി മാത്രമാണെന്നും വിന്ധ്യ പര്‍വ്വതത്തിന് ഇപ്പുറം ബിജെപി എത്തില്ലെന്നും കോടിയേരി പറഞ്ഞു. 

 ത്രിപുരയില്‍ സിപിഎമ്മിന്‍റെ 25 വര്‍ഷത്തെ ഭരണമാണ് ബിജെപി ഇത്തവണ പിടിച്ചെടുത്തത്.  ത്രിപുരയില്‍ ബിജെപി പിടിച്ചെടുത്തത് ഒരു പാഠമാണെന്നും കേരളവും പിടിച്ചെടുക്കാന്‍ കഴിയുമെന്നും ബിജെപി നേതാക്കള്‍ ഇന്നലെ പറഞ്ഞിരുന്നു. 

 ത്രിപുരയില്‍ 59 സീറ്റിലാണ് മത്സരിച്ചത്. അതില്‍ 43 സീറ്റ് ബിജെപി നേടി. സിപി എമ്മിന് 17 മാത്രമേ നിലനിര്‍ത്താന്‍ കഴിഞ്ഞുള്ളു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എണ്ണ സ്റ്റോക്ക് തീരാറായി, ഇന്ത്യയോട് സഹായം തേടി അയൽ രാജ്യങ്ങൾ, ബംഗ്ലാദേശ് ആവശ്യപ്പെട്ടത് 5000 ടൺ ഡീസൽ, നോക്കട്ടെയെന്ന് മറുപടി
ട്രംപിന് ഇറാന്റെ പ്രഹരം; ഹോര്‍മുസ് കടലിടുക്കിലെ ഊരാക്കുടുക്ക് എങ്ങനെ അഴിക്കും?