
ത്രിപുരയില്‍ സിപിഎമ്മിനെ തറപറ്റിച്ച് അട്ടിമറി നടത്തി ബിജെപിയുടെ വിജയത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കുന്നു.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ യാഥാർത്ഥ്യം മനസിലാക്കാത്തതാണ് സിപിഎമ്മിന്റെ തകർച്ചക്ക് കാരണം---. മതേതര കക്ഷികൾ യോജിക്കേണ്ടതിന്റെ ആവശ്യകതയാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് .
ഉമ്മൻ ചാണ്ടി
ത്രിപുരയിലെ ജനവിധി ജനാധിപത്യത്തിന് നേരെയുള്ള വെല്ലവിളി.
മന്ത്രി എ.കെ ബാലൻ
ത്രിപുര ഫലം നിരാശപ്പെടുത്തിയെന്ന് മുസ്ലീം ലീഗ്. സി പിഎമ്മിന് തനിച്ച് ബിജെപിയെ തോൽപിക്കാനാവില്ലെന്ന് ത്രിപുര ഫലം തെളിയിച്ചു. ദേശീയ തലത്തിലെ സിപിഎം നയം തെറ്റാണെന്ന് തെളിഞ്ഞു.
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ്
ത്രിപുരയിൽ സിപിഎം ജയിക്കണമെന്നാണ് തങ്ങൾ ആഗ്രഹിച്ചത്. സ്വന്തം തട്ടകത്തിൽ പോലും ബിജെപിയെ തോൽപ്പിക്കാൻ കഴിയാത്ത സിപിഎം എങ്ങനെ ദേശീയ തലത്തിൽ ബിജെപിയെ ചെറുക്കും?
കെ മുരളീധരൻ
ത്രിപുരയിൽ സിപിഎമ്മിന് അധികാരം നഷ്ടപെട്ടത്തിനു കാരണം ജനവിരുദ്ധ നയം മൂലമാണ്. കേന്ദ്ര സർക്കാരും കോർപറേറ്റുകളും തെരഞ്ഞെടുപ്പിൽ ഇടപെടുന്നു എന്ന് ആരോപിച്ച് ജനത്തെ അവഹേളിച്ചു. കേരളത്തിലും ജനം മാറി ചിന്തിക്കും
കുമ്മനം രാജശേഖരൻ
ത്രിപുരയിലെ ബിജെപി വിജയം ചൂഷണത്തിന്റെയും വികസന മുരടിപ്പിന്റെയും അന്ത്യം കുറിക്കും. ബിജെപി ചരിത്രം കുറിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിനുള്ള അഗീകാരമാണിത്.കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. എന്തുകൊണ്ടാണ് ത്രിപുരയിൽ ബിജെപിക്ക് അനുകൂലമായ വിധി എഴുത്തെന്നു വിലയിരുത്തണം.ജനാധിപത്യത്തെപ്പറ്റി വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. ബിജെപി പണമൊഴുക്കി, അവിശുദ്ധവും കൃത്രിമവും ആയി നേടിയ വിജയമാണിത്. കേളത്തിലടക്കം ഇടത് മതേതര മുന്നണി കൂടുതൽ ഐക്യപ്പെടേണ്ടത് അനിവാര്യമാണ്. മണിക്ക് സർക്കാർ മികച്ച മുഖ്യമന്ത്രി ആയിരുന്നു. നോർത്ത് ഈസ്റ്റില്‍ ഇടതുപക്ഷം കൂടുതൽ ആഴത്തിൽ പുനർചിന്തനം നടത്തണം. ജനങ്ങളുമായുള്ള ബന്ധം തിരഞ്ഞെടുപ്പ് തന്ത്രം എന്നിവയെല്ലാം പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു.
സിപിഐ ദേശീയ സെക്രട്ടറി ഡി രാജ
ബി. ജെ. പി കേന്ദ്രമന്ത്രിമാരെ പ്രചാരണത്തിനിറക്കി, ചെറിയ കക്ഷിയുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിക്കളഞ്ഞു, പണം ചെലവഴിച്ചു തുടങ്ങിയുള്ള മുട്ടാപ്പോക്കുന്യായങ്ങളാണ് പറയുന്നതെങ്കിൽ അവരോട് സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല. ഇത്രയും കാലം പറഞ്ഞുനടന്നിരുന്നത് ഇടതുപക്ഷമുള്ളിടത്ത് ബി. ജെ. പി വളരില്ല എന്നായിരുന്നില്ലേ. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതൽ സ്വാധീനിക്കാൻ പോകുന്നത് കേരളത്തിലായിരിക്കും. സിപിഎമ്മും ബി. ജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. മോദിയുടെയും അമിത് ഷായുടേയും യുദ്ധം സി. പി. എം കാണാനിരിക്കുന്നതേയുള്ളൂ.
കെ സുരേന്ദന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam