പരാതിക്കാരന്റെ അമ്മയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് നൽകിയ തുകയുമായിട്ട് പരാതിക്കാരൻ മുഹമ്മദ് ഖാനെ സമീപിച്ചു.

കൊല്ലം: കൊല്ലത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ. പിറവന്തൂർ വില്ലേജ് ഓഫീസിലെ അസിസ്റ്റൻ്റ് മുഹമ്മദ് ഖാൻ ആണ് പിടിയിലായത്. പിറവന്തൂർ സ്വദേശി നിതിൻ നൽകിയ പരാതിയിലാണ് നടപടി. വസ്തുവിന്റെ ഫെയർ വാല്യു നിശ്ചയിക്കാൻ 10000 രൂപ പരാതിക്കാരന്റെ അമ്മയോട് ആവശ്യപ്പെട്ടു. വിവരം വിജിലൻസിൽ അറിയിച്ചതിനെ തുടർന്നാണ് നടപടി. വിജിലൻസ് ഡിവൈഎസ്പി എസ് എസ് ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൂടുതൽ പരാതികളുണ്ടോ എന്ന കാര്യവും വിജിലൻസ് പരിശോധിക്കുന്നുണ്ട്. പരാതിക്കാരന്റെ അമ്മയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് നൽകിയ തുകയുമായിട്ട് പരാതിക്കാരൻ മുഹമ്മദ് ഖാനെ സമീപിച്ചു. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു. ഇതിന് മുൻപ് ആരുടെയെങ്കിലും പക്കൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന കാര്യവും വിജിലൻസ് പരിശോധിക്കുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

കൊല്ലത്ത് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ