ത്രിപുര തെരഞ്ഞെടുപ്പ്; സി.പി.എമ്മിന്റെ കണ്ണ് തുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു: എം.എം.ഹസന്‍

web desk |  
Published : Mar 03, 2018, 05:19 PM ISTUpdated : Jun 08, 2018, 05:53 PM IST
ത്രിപുര തെരഞ്ഞെടുപ്പ്; സി.പി.എമ്മിന്റെ കണ്ണ് തുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു: എം.എം.ഹസന്‍

Synopsis

ദേശീയ തലത്തില്‍ ബി.ജെ.പിയും, കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയുമാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുക്കള്‍. 

തൃശൂര്‍: ത്രിപുര തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിന്റെ കണ്ണ് തുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. യെച്ചൂരി തൃശൂര്‍ സമ്മേളനത്തില്‍ പറഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള എന്നത് ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തോടെ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും ഹസന്‍ തൃശൂരില്‍ പറഞ്ഞു. ദേശീയ തലത്തില്‍ ബി.ജെ.പിയും, കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയുമാണ് കോണ്‍ഗ്രസിന്റെ മുഖ്യശത്രുക്കള്‍. 

പാലക്കാട് ആദിവാസി യുവാവ് മധുവിന്റെയും, സി.പി.ഐക്കാര്‍ കൊലപ്പെടുത്തിയ ലീഗ് പ്രവര്‍ത്തകന്റെയും വീടുകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി സ്വന്തം ജില്ലയില്‍, സ്വന്തം പാര്‍ട്ടിക്കാര്‍ കൊലപ്പെടുത്തിയ ശുഹൈബിന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടാണ്. 

ഇതു തന്നെയാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെയും, ഇടത് സര്‍ക്കാരിന്റെയും ജനദ്രോഹ ഭരണത്തിലും, സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ നയിക്കുന്ന 'ജനമോചന യാത്ര' ഏപ്രില്‍ ഏഴിന് ആരംഭിക്കും.ആലപ്പുഴ എഴുപുന്ന പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിച്ച വനിതാ പവര്‍ത്തകയ്ക്ക് നേരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരുടെ നേതൃത്വത്തിലുണ്ടായ ആക്രമത്തില്‍ എ.എം.ആരിഫ് എം.എല്‍.എയ്ക്കും പങ്കുണ്ടെന്ന് ഹസന്‍ ആരോപിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്; 'പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല'
ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി പ്രതിയായ കേസ്: ഇന്ന് കോടതിയിൽ ഹാജരാക്കും, സാമ്പത്തിക തട്ടിപ്പിൽ മുഖ്യ കണ്ണികളിൽ ഒരാളെന്ന് ക്രൈംബ്രാഞ്ച്