
തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 47-ാമത് ദേശീയ കോണ്‍ഫറന്‍സില്‍ മെഡിക്കല്‍ കോളേജിലെ എന്‍ഡോക്രൈനോളജി വിഭാഗത്തിലെ യുവ ഡോക്ടര്‍മാര്‍ക്ക് മികച്ച വിജയം. ഡി എം എന്‍ഡോക്രൈനോളജി വിദ്യാര്‍ത്ഥികളായ ഡോ നന്ദിനി പ്രസാദ്, ഡോ ജീന സൂസന്‍ ജോര്‍ജ് എന്നിവരാണ് വിജയം നേടിയത്. 200ലധികം പേര്‍ പങ്കെടുത്ത ഗവേഷണ പോസ്റ്റര്‍ പ്രെസന്റേഷനില്‍ തൈറോയിഡ് വിഭാഗത്തില്‍ ഒന്നാം സമ്മാനവും അഡ്രീനല്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവുമാണ് ഇവര്‍ നേടിയത്.
മെഡിക്കല്‍ കോളേജ് എന്‍ഡോക്രൈനോളജി വിഭാഗവും ട്രിവാന്‍ഡ്രം എന്‍ഡോക്രൈന്‍ അസോസിയേറ്റ്‌സും സംയുക്തമായാണ് ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. പ്രമേഹം, തൈറോയിഡ്, മറ്റ് ഹോര്‍മോണ്‍ സംബന്ധമായ രോഗങ്ങളുടേയും അതിനൂതനമായ ചികിത്സാ രീതികള്‍ ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. എണ്‍പതോളം ദേശീയവും പതിനഞ്ചോളം അന്തര്‍ദേശീയവുമായ പ്രബന്ധങ്ങള്‍ കോണ്‍ഫറന്‍സില്‍ അപതരിപ്പിച്ചു. അന്തര്‍ദേശീയ തലത്തിലെ പ്രശസ്തരായ എന്‍ഡോക്രൈനോളജി വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1500 ഓളം ഡോക്ടര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളേജ് എന്‍ഡോക്രൈനോളജി വിഭാഗം മേധാവി പ്രൊഫ. പി.കെ. ജബ്ബാര്‍ കോണ്‍ഫറന്‍സിന്റെ ഓര്‍ഗനൈസിംഗ് ചെയര്‍മാനും ഡോ. മാത്യു ജോണ്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ഡോ. തുഷാന്ദ് തോമസ്, ഡോ. റ്റിറ്റു ഉമ്മന്‍, ഡോ. അനീഷ് ഘോഷ് എന്നിവര്‍ സംഘാടകസമിതി അംഗങ്ങളുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam