ചപ്പാത്തിക്കും പച്ചക്കറികൃഷിക്കും കളിപ്പാട്ട നിര്‍മ്മാണത്തിനും പിറകെ പൂന്തോട്ടവും - തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയില്‍

Web Desk |  
Published : Apr 25, 2018, 08:47 AM ISTUpdated : Jun 08, 2018, 05:47 PM IST
ചപ്പാത്തിക്കും പച്ചക്കറികൃഷിക്കും കളിപ്പാട്ട നിര്‍മ്മാണത്തിനും പിറകെ പൂന്തോട്ടവും - തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയില്‍

Synopsis

നല്ല പൂന്തോട്ടവും കുളവും മീനുകളുമൊക്കെയാണ് തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിന്‍റെ പ്രത്യേകത

തിരുവനന്തപുരം: ജയില്‍ കണ്ടാല്‍ പേടി തോന്നുന്ന കാലം മാറി.നല്ല പൂന്തോട്ടവും കുളവും മീനുകളുമൊക്കെയാണ് തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിന്‍റെ പ്രത്യേകത. പൂന്തോപ്പ് തീര്‍ത്തത് തടവുകാരാണ്. രണ്ടു കുളവും മീനുകളും പക്ഷികളുടെ പ്രതിമകളുമൊക്കെയായി നല്ല കാഴ്ചയാണ് ജയിലിന്‍റ പരിസരത്ത്. ജയില്‍ മേധാവി ആര്‍.ശ്രീലേഖയാണ് പൂന്തോട്ടം ഉദ്ഘാടനം ചെയ്തത്.ചപ്പാത്തിക്കും പച്ചക്കറികൃഷിക്കും കളിപ്പാട്ട നിര്‍മ്മാണത്തിനും പിറകെയാണ് പുതിയ ആശയമായി പൂന്തോട്ടം. സ്പെഷ്യല്‍ ജയിലിലെ സൗന്ദര്യവല്‍ക്കരണം ഇനി മറ്റ് ജയിലുകള്‍ക്കും മാതൃകയാകും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്? | Vattiyoorkavu
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത്, ലോക്സഭയിൽ വലത്, കൂത്തുപറമ്പ് നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കും?