ട്രോളിം​ഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും

Web Desk |  
Published : Jun 09, 2018, 02:03 AM ISTUpdated : Oct 02, 2018, 06:34 AM IST
ട്രോളിം​ഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും

Synopsis

ഇന്ന് അര്‍ദ്ധരാത്രിമുതല്‍ ജൂലൈ 30 അര്‍ദ്ധരാത്രിവരെയാണ് സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം.

കൊല്ലം; സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രിമുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. 52 ദിവസമാണ് യന്ത്ര ബോട്ടുകള്‍ക്ക് ഇത്തവണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഖി ദുരന്തത്തിന് ശേഷം തുടര്‍ച്ചയായ നിയന്ത്രങ്ങള്‍‍ വന്നതിനാല്‍ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികള്‍

ഇന്ന് അര്‍ദ്ധരാത്രിമുതല്‍ ജൂലൈ 30 അര്‍ദ്ധരാത്രിവരെയാണ് സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം. മണ്‍സൂണ്‍ സമയത്തെ ഈ ഒന്നരമാസക്കാലം മീനുകളുടെ പ്രജനസമയമായതിനാലാണ് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് മീൻപിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പരമ്പരാഗത രീതിയല്‍ മീൻ പിടിക്കാം. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെല്ലാം തന്നെ ട്രോളിംഗ് നിരോധനത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു

ഓഖിക്ക് ശേഷം 33 തവണയാണ് സംസ്ഥാന സര്‍ക്കാരും ദുരന്തനിവാരണ അതോറിറ്റിയി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് നല്‍കിയത്. ഇത്തവണത്തേത്ത് ഏറ്റവും മോശം സീസണ്‍ ആയിരുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സംസ്ഥാനത്താകെ 14300 യന്ത്രവല്‍കൃത ബോട്ടുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പതിനായരിക്കണക്കിന് കുടുബങ്ങള്‍ക്ക് ട്രോളിംഗ് നിരോധനകാലയളവില്‍ സൗജന്യ റേഷൻ വിതരണം ചെയ്യുംട്രോളിംഗ് നിരോധനം ലംഘിക്കുന്നവരെ പിടികൂടാൻ മറൈൻ എൻഫോഴ്സ്മെന്‍റ് പൂര്‍ണ്ണസമയം പെട്രോളിംഗ് നടത്തും. തീരദേശപൊലീസും എല്ലാ സന്നാഹങ്ങളുമായി രംഗത്തുണ്ട്..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'
ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്