റോഡരുകിലെ പുല്ലിന് തീയിട്ടു; കണ്ടെയ്നർ ലോറി കത്തി നശിച്ചു

Published : Jan 15, 2017, 11:37 AM ISTUpdated : Oct 04, 2018, 07:49 PM IST
റോഡരുകിലെ പുല്ലിന്  തീയിട്ടു; കണ്ടെയ്നർ ലോറി കത്തി നശിച്ചു

Synopsis

കൊച്ചി: റോഡരുകിലെ പുല്ലിന്  അലക്ഷ്യമായി തീയിട്ടത് പടർന്ന് കണ്ടെയ്നർ ലോറി കത്തി നശിച്ചു.എറണാകുളം ചേരാനല്ലൂരിലാണ്  നഗരവാസികളെ പരിഭ്രാന്തിയിലാക്കിയ സംഭവം.അഗ്നിശമന സേനയും നാട്ടുകാരും ചേർന്നണ് തീയണച്ചത്

ഉച്ചയ്ക്ക് ഒന്നരമണിയോടെ കണ്ടെയ്നയർ റോഡിലെ ചേരാനല്ലൂരിലാണ് റോഡരുകിലെ പുല്ലിന് തീയിട്ടത്.കത്തുന്ന വേനൽ ചൂടിൽ തീ സമീപം പാർക്ക് ചെയ്തിരുന്ന കണ്ടെയ്നർ ലോറിയിലേക്കും പടർന്നു. കത്തിപ്പടർന്ന തീയിൽ ലോറിയുടെ ഡീസൽ ടാങ്കും ടയറുമെല്ലാം പൊട്ടിത്തെറിച്ചു.ലോറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ അപായം ഒഴിവായി.നാട്ടുകാർ ഓടിക്കൂടിയെങ്കിലും അൽപ നേരത്തേക്ക് ഒന്നും ചെയ്യാനായില്ല.കളമശേരിയിൽനിന്ന് അഗ്നിമശമന സേനയും പോലീസും സ്ഥലത്തെത്തി തീയണക്കൻ ശ്രമം തുടങ്ങി. അരമണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്.

ലോറി പൂർണമായും കത്തി നശിച്ചു.ലക്ഷക്കണക്കിന് രൂപായുടെ നഷ്ടം കണക്കാക്കുന്നുണ്ട്.ഒരു മണിക്കൂറോളം യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ തീപിടുത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. അലക്ഷ്യമായി പുല്ലിന് തീയിട്ടവരെക്കുറിച്ചാണ് അന്വേഷണം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ