
അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ റിപ്പബ്ലിക്കന്‍ പാര്‍ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടൊപ്പം അമേരിക്കയ്‌ക്ക് അനുകൂലമല്ലാത്ത വാണിജ്യ കരാറുകള്‍ പുനഃപരിശോധിക്കുമെന്നും ട്രംപ് അറിയിച്ചു.
അതേസമയം അമേരിക്കയിൽ തുടങ്ങിയ ഏര്‍ളി വോട്ടിംഗിൽ കാര്യങ്ങൾ ഡമോക്രാറ്റുകൾക്ക് അനുകൂലമാണ്. തെരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പേ അനുവദനീയമായ ഏർളി വോട്ടിംഗ് ആണിപ്പോൾ അമേരിക്കയിൽ തുടങ്ങിയിരിക്കുന്നത്. 33 സംസ്ഥാനഘങ്ങളില്‍ നേരിട്ട് വോട്ടുചെയ്യാം, 27 സംസ്ഥാനങ്ങളിലും ഡിസിയിലും മെയിൽവഴിയും.
ഇതിനകം 33ലക്ഷംപേർ വോട്ടുചെയ്തുകഴിഞ്ഞു. നോര്‍ത്ത് കരോലീന, നെവാഡ, ആരിസോണ തുടങ്ങിയ സംസ്ഥാനങ്ങളിൽ 2012ലെ പോളിംഗ് ശതമാനത്തേക്കാൾ മുന്‍പിലാണ് അഭിപ്രായ സര്‍വേയില്‍ ഡമോക്രാറ്റുകള്‍. അയോവയിലും ഒഹായോവിലും ട്രംപിന് അനുകൂലമാണ് തല്‍കാലം കാര്യങ്ങൾ. പക്ഷേ അതൊന്നും അന്തിമഫലത്തെ സ്വാധീനിക്കാൻ സാധ്യതയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam