
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ഒബാമ കെയറിന് പകരം ട്രംപ് കൊണ്ടുവന്ന ഹെൽത്ത് കെയര്‍ ബില്ല് യുഎസ് കോണ്‍ഗ്രസിൽ വോട്ടിനിടാനായില്ല. ബില്ല് പാസാകാൻ ആവശ്യമായ ഭൂരിപക്ഷം സഭയിൽ ഇല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് വോട്ടെടുപ്പ് ഇന്നത്തേയ്‍ക്കു മാറ്റിവയ്ക്കുന്നതായി സ്പീക്കർ പോൾ റയൻ അറിയിച്ചത്. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച് റിപബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന എതിർപ്പുകളാണ് ട്രംപ് കെയറിന് തിരിച്ചടിയായത്.
യാഥാസ്ഥിതികവാദികളായ ഫ്രീഡം കോക്കസ് വിഭാഗമാണ് ട്രംപ് കെയറിലെ വ്യവസ്ഥകളിൽ എതിർപ്പ് രേഖപ്പെടുത്തിയത്. ഇന്നു നടക്കുന്ന വോട്ടെടുപ്പിൽ 22ൽ കൂടുതൽ റിപബ്ലിക്കൻ വോട്ടുകൾ എതിരായാൽ ബില്ല് പാർലമെന്‍റിൽ പാസാകില്ല. ട്രംപിന്‍റെ ആരോഗ്യപരിഷ്കരണ നയത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം തുടരുന്നതിനിടെയാണ് ബില്ലിന് പാർലമെന്‍റിലും തിരിച്ചടി നേരിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam