തോക്ക് നയം മാറ്റുവാന്‍ പ്രസിഡന്‍റ് ട്രംപ്

By Web DeskFirst Published Feb 20, 2018, 6:37 AM IST
Highlights

ന്യൂയോര്‍ക്ക്: ഫ്ലോറിഡയിലെ സ്കൂളിൽ 17പേരുടെ മരണത്തിൽ കലാശിച്ച വെടിവയ്പ്പിനെത്തുടർന്ന് തോക്ക് വാങ്ങാനെത്തുന്നവരുടെ പശ്ചാത്തലം വിശദമായി പരിശോധിക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. നിലവിൽ ഉള്ള പരിശോധനക്ക് പുറമെയാണ് അധിക പരിശോധന ഏർപ്പെടുത്താൻ ഭരണകൂടം നീക്കം നടത്തുന്നത്..തോക്ക് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്ന ബൈപാർട്ടിസാൻ ബില്ലിനെക്കുറിച്ച് ട്രംപ് ചർച്ച നടത്തിയതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

തോക്ക് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്താകമാനം പ്രക്ഷോഭം ശക്തമാകുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ നീക്കം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മുന്നൂറിലധികം സ്കൂൾ വെടിവയ്പ്പുകളാണ് അമേരിക്കയിൽ അരങ്ങേറിയത്. തോക്ക് നിയന്ത്രണം ആവശ്യമില്ലെന്ന പക്ഷക്കാരനായിരുന്നു ട്രംപ്.

click me!