
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും വടക്കൻ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. കൂടിക്കാഴ്ചയ്ക്ക് ഉചിതമായ സമയമായില്ലെന്ന് പറഞ്ഞാണ് അമേരിക്ക കൂടിക്കാഴ്ച റദ്ദാക്കിയത്.
ഇക്കാര്യം കാണിച്ച് ട്രംപ് വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന് കത്തയച്ചു. ആണവ നിരായുധീകരണത്തിന് അമേരിക്ക മുന്നോട്ടുവച്ച കർശന വ്യവസ്ഥകളാണ് തർക്കത്തിന് കാരണമെന്നാണ് സൂചന. സിംഗപൂരിൽ അടുത്തമാസം 12നാണ് ട്രംപ് കിം കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam