
ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നിരസിച്ചതായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് ടൈം മാഗസിന്‍. പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത തനിയ്ക്കാണെന്ന് അറിയിക്കാന്‍ ടൈം മാഗസിന്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ അത് താന്‍ നിരസിച്ചുവെന്നുമായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും താന്‍ സമ്മതിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇത് നിരസിക്കുകയായിരുന്നുവെന്നും വെള്ളിയാഴ്ച ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.
എന്നാല്‍ ട്രംപിന്‍റെ ട്വീറ്റിനെ തള്ളി ടൈം മാഗസിന്‍ രംഗത്തെത്തി. ട്രംപ് നല്‍കിയത് തെറ്റായ വിവരമാണെന്ന് മാഗസിന്‍ ചീഫ് കണ്ടന്‍റ് ഓഫീസര്‍ അലന്‍ മുറെ ട്വീറ്റ് ചെയ്തു. ട്രംപിന്‍റെ ട്വീറ്റ് തന്നെ അമ്പരപ്പിച്ചുവെന്നും അത് വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ ആറിന് ടൈം മാഗസിന്‍ ഓഫ് ദി ഇയറിനെ പ്രഖ്യാപിക്കും വരെ അത് പുറത്തുവിടാനാകില്ല. തങ്ങള്‍ എങ്ങനെയാണ് ആ പുരസ്കാരത്തിനായുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ട്രംപിന് അറിയില്ലെന്നും ട്വീറ്റില്‍ പറയുന്നു.
2016 ല്‍ ടൈം മാഗസിന്‍റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ട്രംപ് ആയിരുന്നു. 2008 ലും 2012 ലും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജോര്‍ജ് ബുഷ്(2000, 2004), ബില്‍ ക്ലിന്‍ണ്‍ (1992, 1998), റൊണാള്‍ഡ് റീഗണ്‍ (1980, 1983), റിച്ചാര്‍ഡ് നിക്സണ്‍ (1971,1972), ലിണ്ടണ്‍ ജോണ്‍സണ്‍ (1964, 1967), ഡൈറ്റ് ഏയ്സന്‍ ഹോവര്‍(1994, 1959), ഹാരി ട്രൂമാന്‍ (1945, 1948). ഫ്രാങ്ക്ലിന്‍ റൂസവെല്‍ട്ട് മൂന്ന് തവണ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് (1932, 1934, 1941). ജോണ്‍ എഫ് കെന്നഡി(1961), ജിമ്മി കാര്‍ട്ടര്‍ (1967), ജോര്‍ജ് ഡബ്ലു ബുഷ് (1990) എന്നിവരും ഓരോ തവണ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam