ഡൊണാള്‍ഡ് ട്രംപിന് അപ്രതീക്ഷിത മുന്നേറ്റം

By Web DeskFirst Published Nov 8, 2016, 9:23 PM IST
Highlights

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ, ഡൊണാള്‍ഡ് ട്രംപിന് അപ്രതീക്ഷിത മുന്നേറ്റം. വോട്ടെണ്ണല്‍ തുടരുന്ന 30 സംസ്ഥാനങ്ങളിലെ നില പരിശോധിക്കുമ്പോള്‍ 19 ഇടത്ത് ഡൊണാള്‍ഡ് ട്രംപ് വിജയം ഉറപ്പാക്കിയിട്ടുണ്ട്. 11 സംസ്ഥാനങ്ങളിലാണ് ഹിലരി ക്ലിന്റണ്‍ വിജയിച്ചത്. ഇന്ത്യാന, കെന്റകി, വെസ്റ്റ് വെര്‍ജീനിയ, ടെന്നസി, മിസിസിപ്പി, ഓക്‌ലഹോമ, അലബാമ, കാന്‍സസ്, സൗത്ത് കരോലൈന, നെബ്രാസ്‌ക, സൗത്ത് ഡക്കോട്ട, നോര്‍ത്ത് ഡക്കോട്ട, വയോമിങ്, കാന്‍സസ്, ടെക്‌സസ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഡൊണാള്‍ഡ് ട്രംപ് വിജയിച്ചത്. ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയ, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക്, വാഷിങ്ടന്‍ എന്നിവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഹിലരി മുന്നിട്ടുനില്‍ക്കുന്നത്.

ഏറ്റവും നിര്‍ണായകമായ ഫ്ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 90 ശതമാനത്തില്‍ ഏറെ വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ഒന്നര ശതമാനത്തോളം വോട്ടിന് ട്രംപ് മുന്നിട്ടുനില്‍ക്കുന്നത്.

ട്രംപിന് അപ്രതീക്ഷിത മുന്നേറ്റം ഏഷ്യന്‍ വിപണികളെ ക്യര്യമായി ബാധിച്ചിട്ടുണ്ട്. ഏഷ്യയിലെ പ്രമുഖ ഓഹരി വിപണികളെല്ലാം നഷ്‌ടം നേരിട്ടു.

click me!