കുടിയേറ്റ നിയമങ്ങളിൽ നയം വ്യക്തമാക്കി ട്രംപ്

By Web DeskFirst Published Nov 14, 2016, 12:33 AM IST
Highlights

തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ വേളയിലും സംവാദത്തിലും ട്രംപ് ഏറെ വിമർശനങ്ങൾ നേരിട്ട  കുടിയേറ്റ നിയമങ്ങളിൽ ഒന്നുകൂടി ആധികാരികമാവുകയാണ് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ്.  കുടിയേറ്റക്കാർക്കും  അഭയാർത്ഥികൾക്കും ഇനി നല്ല നാളുകളാവില്ലെന്ന് ഒർമ്മിച്ചിച്ച ട്രംപ്, ആദ്യം ലക്ഷ്യമിടുന്നത് ക്രിമിനൽ പശ്ചാത്തലമുളളവരെയെന്നും വ്യക്തമാക്കി. 

മെക്സിക്കോ ഉൾപ്പെടെയുളള രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലെത്തിയവരിൽ ഭൂരിഭാഗവും ലഹരി മാഫിയ, അധോലോക ബന്ധം തുടങ്ങിയ പശ്ചാത്തലമുളളവരാണ്. ആദ്യഘട്ടമെന്ന നിലയിൽ 30ലക്ഷം പേരെ നോട്ടമിട്ടെന്ന് നിയുക്ത അമേരിക്കൽ പ്രസിഡന്റ്. ഇവരെ ഒന്നുകിൽ  എന്നന്നേക്കുമായി നാടുകടത്തേണ്ടിവരും. അല്ലെങ്കിൽ ജയിലിലിടും. ട്രംപ് വ്യക്തമാക്കുന്നു.

മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയുമെന്ന വാഗ്ദാനത്തിനും ട്രംപ് അഭിമുഖത്തിൽ വിശദീകരണം നൽകുന്നുണ്ട്. അമേരിക്കയിലേക്ക് കുറ്റകൃത്യങ്ങൾ കയറ്റി അയക്കുന്ന മെക്സിക്കോയെ മാറ്റി നിർത്താൻ അതിർത്തിയിൽ മുളളുവേലി തീർക്കും.   

ഒബാമ കെയർ നടപ്പാക്കുമെന്ന് പറ‍ഞ്ഞ് കയ്യടിനേടിയ ട്രംപിന് പുതിയ പ്രഖ്യാപനങ്ങൾ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ . അതേസമയം അമേരിക്കയിൽ ട്രംപ് വിരുദ്ധ പ്രചാരണങ്ങളും ഒപ്പുശേഖരണവും  തുടരുകയാണ്. ട്രംപിനെ തിരസ്കരിക്കാൻ ഒപ്പിട്ടുനൽകിയവർ 35 ലക്ഷത്തോളമെത്തിയെന്നാണ് റിപ്പോർട്ടുകൾ.

click me!