നീലച്ചിത്ര നടി സ്റ്റോമിക്ക് ട്രംപ് നല്‍കിയത് സ്വന്തം പണമാണെന്ന് അഭിഭാഷകന്‍

Web Desk |  
Published : Feb 14, 2018, 12:18 PM ISTUpdated : Oct 05, 2018, 01:39 AM IST
നീലച്ചിത്ര നടി സ്റ്റോമിക്ക് ട്രംപ് നല്‍കിയത് സ്വന്തം പണമാണെന്ന് അഭിഭാഷകന്‍

Synopsis

വാഷിങ്ടണ്‍: നീലച്ചിത്ര നടി സ്റ്റോമി ഡാനിയലിന് ട്രംപ് നല്‍കിയത് അദ്ദേഹത്തിന്‍റെ സ്വന്തം പണമാണെന്ന് അഭിഭാഷകന്‍. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിനെതിരെ സ്റ്റോമി ഡാനിയേല്‍ ലൈംഗിക ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. നടി പരസ്യമായി രംഗത്ത് എത്തിയതോടെ ഇത് തടയുന്നതിനായി കോഹന്‍ പണം നല്‍കിയതായും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 സ്റ്റോമി ഡാനിയലിന് നല്‍കിയത് ട്രംപിന്‍റെ സ്വന്തം പണമാണ്. പ്രചാരണ ഫണ്ടില്‍ നിന്നോ, ട്രംപ് ഓര്‍ഗനൈസേഷനില്‍ നിന്നോ ഇതില്‍ നിന്നും പണമെടുത്ത് എന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മൈക്കിള്‍ കോഹെന്‍ അറിയിച്ചു. 

ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.2006 ല്‍ നവേദയിലെ താഹോ ലേക്കില്‍ വച്ച് നടന്ന ഗോള്‍ഫ് ടൂര്‍ണമെന്‍റിനിടെ ട്രംപ് തന്നെ ലൈംഗീകമായി ഉപയോഗിച്ചിരുന്നുവെന്ന് 2011 മാഗസീന് നല്‍കിയ അഭിമുഖത്തില്‍ ക്ലിഫോഡ് വെളിപ്പെടുത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിർണായക വിവരം പുറത്ത്, ഇറാന് ചൈന ആയുധങ്ങൾ നൽകുമെന്ന് റിപ്പോർട്ട്, പിന്നാലെ ചൈനയ്ക്ക് നേരെ ഭീഷണി മുഴക്കി ട്രംപ്
'നിതിനെ ഓൺലൈൻ വായ്പാ സംഘം ഭീഷണിപ്പെടുത്തിയിരുന്നു'; നിർണായക ചാറ്റുകളടക്കം കണ്ടെത്തി പൊലീസ്, പണമെടുത്തത് അമ്മയുടെ ചികിത്സയ്ക്കെന്ന് കുടുംബം