ഭീഷണി വകവയ്ക്കില്ല; ശബരിമലയില്‍ കയറുമെന്ന് തൃപ്തി ദേശായി

By Web DeskFirst Published Dec 3, 2016, 12:12 PM IST
Highlights

 ഡിബംബര്‍ അവസാനം ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗില്‍  പങ്കെടുക്കാന്‍ കേരളത്തിലേക്കെത്തും. ആരെതിര്‍ത്താലും നിലപാടില്‍ മാറ്റമില്ല. ഹാജി അലി ദര്‍ഗയിലും ശനിശിഗ്‌നാപൂര്‍ ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശനം നേടിയെടുത്ത ആത്മവിശ്വാസത്തിലാണ് തൃപ്തി ദേശായി ശബരിമലയിലേക്ക് എത്തുന്നത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പുതന്നെ ദേവസ്വംബോര്‍ഡിന് കത്തയച്ചിരുന്നെന്ന് തൃപ്തി ദേശായി പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഇതുവരെ മറുപടി തന്നില്ല. നൂറോളം പ്രവര്‍ത്തകരുമായി ജനുവരി ആദ്യവാരം ശബരിമലയിലെത്തും.

ശബരിമലയില്‍ കടക്കാന്‍  ശ്രമിച്ചാല്‍ പമ്പയില്‍ തടയുമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ വനിത വിഭാഗമായ ദുര്‍ഗാവാഹിനിയുടെ ഭീഷണിയെ കാര്യമായി എടുക്കുന്നില്ല. തടയാന്‍ ശ്രമിക്കുന്നവര്‍ വരട്ടെ അപ്പോള്‍ കാണാം. കേരളത്തില്‍ നിരവധി വ്യകതികളും സംഘടനകളും തങ്ങളെ അനുകൂലിക്കുന്നുണ്ടെന്നും തൃപ്തി പറഞ്ഞു.

click me!