ശബരി എക്‌സ്‌പ്രസില്‍ ടിടിഇയും സീസണ്‍ ടിക്കറ്റ് യാത്രക്കാരും തമ്മില്‍ കൈയാങ്കളി

By Web DeskFirst Published Jan 13, 2017, 7:42 AM IST
Highlights

കൊല്ലം: തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ശബരി എക്‌സ്‌പ്രസിലെ സീസണ്‍ ടിക്കറ്റ് യാത്രക്കാരും ടിടിഇയും തമ്മില്‍ കയ്യാങ്കളി. ജനറല്‍ കോച്ചില്‍ നിന്നും സ്ലീപ്പറിലേക്ക് മാറിയിരുന്ന മുപ്പത് യാത്രക്കാരുടെ സീസണ്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

ശബരി എക്‌സ്‌പ്രസില്‍ രണ്ട് കോച്ചുകള്‍ മാത്രമാണ് സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ അനുവദിച്ചിട്ടുള്ളത്. നില്‍ക്കാന്‍ പോലും ഇടമില്ലാതെയാണ് ഈ കോച്ചുകളിലെ യാത്ര. തിരക്കൊഴിവാക്കാന്‍ സമീപത്തെ സ്ലീപ്പര്‍ കോച്ചിലേക്ക് മാറി നിന്ന യാത്രക്കാരെ വനിതാ ടിടിഇ പിടിച്ച് പുറത്താക്കിയെന്നാണ് പരാതി.

ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോഴാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. സ്ലീപ്പറിലേക്ക് മാറിയ യാത്രക്കാരെ കൊല്ലത്ത് ഇറക്കി വിട്ടു. ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ചില യാത്രക്കാര്‍ ചങ്ങല വലിച്ചു.അര മണിക്കൂര്‍ ട്രെയിന്‍ കൊല്ലത്ത് പിടിച്ചിട്ടു. യാത്രക്കാരുടെ സീസണ്‍ ടിക്കറ്റും തിരിച്ചറിയില്‍ രേഖകളുമായി ട്രെയിന്‍ വിട്ട് പോയത് കൂടുതല്‍ പ്രശ്നമായി.എന്നാല്‍ ഈ യാത്രക്കാരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായത് കൊണ്ടാണ് രേഖകള്‍ പിടിച്ച് വച്ചതെന്ന് റെയില്‍വേ അറിയിച്ചു.

click me!