സോഷ്യല്‍ മീഡിയ ദുരുപയോഗം: തുര്‍ക്കിയില്‍ 1,600 പേരെ അറസ്റ്റ് ചെയ്തു

By Web DeskFirst Published Dec 25, 2016, 2:21 AM IST
Highlights

അങ്കാറ: സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളുടെ പേരില്‍ തുർക്കിൽ അറസ്റ്റ് വേട്ട തുടരുന്നു. ആറുമാസത്തിനിടെ 1,600 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വംശീയ വിദ്വേഷമുളവാക്കുന്നതും സംഘർഷഭരിതവും തീവ്രവാദ നിലപാടുകളെ അനുകൂലിച്ചു നവമാധ്യമ ഇടപെടലുകൾ നടത്തിയെന്ന് കണ്ടെത്തിയ 1,600 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് 3700ലേറെപ്പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് 1600 ലേറെപ്പേരെ അറസ്റ്റ് ചെയ്തത്. ഇന്റർനാഷണൽ ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂഷന്റെ സഹായത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഇത്തരം പരിശോധനകൾ തുടരുമെന്നം അധികൃർ വ്യക്‌തമാക്കി.

 

click me!