വധശിക്ഷ തിരികെ കൊണ്ടുവരാന്‍ തുര്‍ക്കി ആലോചിക്കുന്നു

Published : Jul 17, 2016, 10:16 PM ISTUpdated : Oct 04, 2018, 11:26 PM IST
വധശിക്ഷ തിരികെ കൊണ്ടുവരാന്‍ തുര്‍ക്കി ആലോചിക്കുന്നു

Synopsis

ഇസ്താംബൂള്‍: തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിനു നേതൃത്വം നല്‍കിയവരും അനുയായികളുമടക്കം ആറായിരത്തിലേറെപ്പേര്‍ അറസ്റ്റില്‍. വിമത നീക്കം നടത്തിയ സൈനിക ഓഫിസര്‍മാരെയും ന്യായാധിപന്മാരെയും ജയിലിലടച്ചു. അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തു വധശിക്ഷ തിരികെ കൊണ്ടുവരുന്ന കാര്യം ആലോചിക്കുന്നതായി തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ഗോഗന്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ ജനാഭിപ്രായമാണു തീരുമാനങ്ങളെടുക്കുന്നതെന്നും, വധശിക്ഷ പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍ പ്രതിക്ഷവുമായി ആലോചിച്ചു തീരമാനമെടുക്കുമെന്നും എര്‍ഗോഗന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ പട്ടാള അട്ടിമറി ശ്രമത്തിനു കൂട്ടുനിന്നവര്‍ രാജ്യദ്രോഹികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്നതിന്റെ ഭാഗമായി 2004ലാണു തുര്‍ക്കിയില്‍ വധശിക്ഷ നിരോധിച്ചത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെഞ്ചുവേദന കാര്യമാക്കിയില്ല, കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കുഴഞ്ഞുവീണു; വയോധികൻ മരിച്ചു
ശബരിമല സ്വര്‍ണക്കൊള്ള കേസ്; കെപി ശങ്കരദാസ് റിമാന്‍ഡിൽ, ആശുപത്രി മാറ്റുന്നതിൽ നാളെ തീരുമാനം