
ഐ.എസ് ഭീഷണിയൊഴിഞ്ഞ സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് വരുന്നത് പുതിയ സംഘര്‍ഷങ്ങളുടെ വാര്‍ത്തകളാണ്. ഐ.എസ് ഒടുവില്‍ ഒഴിഞ്ഞ പോയ ജറാബ്ലസില്‍ അടക്കം തുര്‍ക്കി-കുര്‍ദു സംഘര്‍ഷം രൂക്ഷമാണ്. തന്ത്രപ്രധാനമായ ജറാബ്ലസില്‍ കുര്‍ദുകളുമായി ചേര്‍ന്ന് ഐ.എസിനെ നേരിടുമ്പോഴും തുര്‍ക്കിക്ക് ആശങ്കകളുണ്ടായിരുന്നു. ഐ.എസ് പിന്മാറുന്നതോടെ പ്രദേശത്തിന്റെ നിയന്ത്രണം കുര്‍ദുകളുടെ കയ്യിലെത്തുമോ എന്നാണ് ആശങ്ക. ഈ ആശങ്ക സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള അമാര്‍നെയില്‍ തുര്‍ക്കി വ്യോമാക്രമണം നടത്തി. നിരവധിപേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ ദൃഷ്‌ടാന്തമില്ലാത്ത അപകടകരമായ നീക്കമെന്ന് വിശേഷിപ്പിച്ച കുര്‍ദു സഖ്യം പിന്നാലെ തുര്‍ക്കി ടാങ്കുകള്‍ ലക്ഷ്യമിട്ടു. ഈ ആക്രമണത്തിലാണ് തുര്‍ക്കി സൈനികന്‍ കൊല്ലപ്പെട്ടത്. മൂന്ന് ടാങ്കുകള്‍ തകര്‍ത്തതായി കുര്‍ദുകള്‍ അവകാശപ്പെട്ടു.
കുര്‍ദു നിയന്ത്രണമുള്ള ക്വാമിഷിലിയില്‍ തുര്‍ക്കി കുര്‍ദു സംഘര്‍ഷം രൂക്ഷമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 2013 മുതല്‍ ഐ.എസ് കൈവശം വച്ചിരുന്ന അതിര്‍ത്തി പ്രദേശങ്ങള്‍ കുര്‍ദുകളാണ് മോചിപ്പിച്ചത്. ശക്തമായ ആക്രമണം പ്രതിരോധിച്ച് ഐ.എസ് ജറാബ്ലസില്‍ കേന്ദ്രീകരിക്കപ്പെട്ടപ്പോഴാണ് തുര്‍ക്കിയും എസ്.ഡി.എഫിനൊപ്പം ചേര്‍ന്നത്. അതിര്‍ത്തിയിലെ പുതിയ സംഭവ വികാസങ്ങളെ ആശങ്കയോടെയാണ് അമേരിക്ക കാണുന്നത്. അമേരിക്ക ഐക്യ സിറിയയ്‌ക്ക് വേണ്ടിയാണ് നില കൊള്ളുമെന്ന് വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ജെനീവയില്‍ പറഞ്ഞു. കുര്‍ദുകളെ മാത്രമായി പിന്തുണയ്‌ക്കില്ല. തുര്‍ക്കിയുമായും ചര്‍ച്ച നടത്തുമെന്നും കെറി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam