തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിന് നേരെ പൊലീസ് വെടിവെപ്പ്; മരണം 12 ആയി

By Web DeskFirst Published May 23, 2018, 7:04 AM IST
Highlights
  • പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിൻ  ഇന്ന് തൂത്തുക്കുടി സന്ദർശിക്കും
  • സര്‍ക്കാരിനെ വിമര്‍ശിച്ച് രജനികാന്തും കമല്‍ഹാസനും

തൂത്തുക്കുടി: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ മരണം 12 ആയി.  സംഭവത്തിൽ സർക്കാരിനും പൊലീസിനുമെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്നാട്ടില്‍ ഉയരുന്നത്. പ്രതിഷേധം നിയന്ത്രണാതീതമായപ്പോൾ ആണ് വെടിവച്ചത് എന്നാണ് തമിഴ്നാട് ഡിജിപി  ടി.കെ.രാജേന്ദ്രന്‍റെ വാർത്താക്കുറിപ്പ്. പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിൻ  ഇന്ന് തൂത്തുക്കുടി സന്ദർശിക്കും. സമരം അക്രമാസക്തമായതിന്  പിന്നിൽ വിദേശശക്തികളുണ്ടോ എന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാനപ്രസിഡന്‍റ് തമിഴിസൈ  സൗന്ദർരാജൻ പ്രതികരിച്ചു.

ആരാണ് പൊലീസിന് വെടി വെയ്ക്കാൻ അനുമതി നല്‍കിയതെന്നാണ് ഉയരുന്ന ചോദ്യം. ഇത്തരത്തില്‍ മനുഷ്യത്വരഹിതമായാണോ ഒരു ജനകീയസമരത്തെ നേരിടേണ്ടത്. പൊതുജനങ്ങളാണോ, മുതലാളിമാരാണോ സർക്കാറിന് പ്രധാനപ്പെട്ടത്. തുടങ്ങിയ അനവധി ചോദ്യങ്ങളാണ് തമിഴ്നാട്ടില്‍ ഉയരുന്നത്. കമല്‍ഹാസൻ, രജനീകാന്ത്, സത്യരാജ് തുടങ്ങിയവരെല്ലാം സർക്കാറിനെ നിശിതമായി വിമർശിച്ച് രംഗത്തെത്തിക്കഴിഞ്ഞിരിക്കുന്നു.

കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഒഴിവാക്കിയാണ് പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിൻ തൂത്തുക്കുടിയിലേക്ക് പോകുന്നത്. സഹായധനം കൊണ്ടും ജുഡീഷ്യല്‍ അന്വേഷണപ്രഖ്യാപനം കൊണ്ടും സർക്കാറിന് പ്രശ്നത്തില്‍ നിന്നും തലയൂരാൻ സാധിക്കില്ല. സ്റ്റെർലൈറ്റ് കോപ്പർ പ്ലാൻറ് ഉണ്ടാക്കുന്ന പരിസ്ഥിതിമലിനീകരണത്തിനെതിരെ ഉള്ള ജനകീയ പ്രക്ഷോഭം കഴിഞ്ഞ ദിവസം വരെ തൂത്തുക്കുടിക്കാരുടെ മാത്രം പ്രശ്നമായിരുന്നുവെങ്കില്‍ ഈ വെടിവെയ്പ്പോടെ അത് സംസ്ഥാനത്തിന്‍റെ മുഴു

click me!