
വിജയവാഡ: അന്ധ്രാപ്രദേശിലെ പ്രമുഖ ടെലിവിഷന്‍ അവതാരക തൂങ്ങിമരിച്ചു. സ്വകാര്യ ടെലിവിഷന്‍ അവതാരകയായ തേജസ്വിനിയാണ് തൂങ്ങിമരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അന്ധ്രായിലെ കൃഷ്ണ ജില്ലയിലാണു സംഭവം. എടുപ്പുഗള്‌ലുവിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു തേജസ്വനി ആത്മഹത്യ ചെയ്തത്.
എന്നാല്‍ വിവരം പുറംലോകാമറിഞ്ഞത് തിങ്കളാഴ്ചയാണ്. വിജയവാഡയിലെ ഒരു സ്വകാര്യ ചാനല്‍ അവതാരകയായിരുന്നു ഇവര്‍. മാതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് തേജസ്വിനിയും ഭര്‍ത്താവ് പവന്‍ കുമാറും അഞ്ചു വര്‍ഷമായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.
എന്നാല്‍ ഇവര്‍ തമ്മില്‍ ഏറെ നാളായി കലഹത്തിലായിരുന്നു എന്നു സൂചനയുണ്ട്. തുടര്‍ന്നു പവന്‍ കുമാര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് ഇവര്‍ ജീവനൊടുക്കിയത്. ഭര്‍ത്തൃമാതാവ് ഉച്ചഭക്ഷണത്തിനായി വിളിച്ചിട്ടും ഇവര്‍ വാതില്‍ തുറന്നില്ല. തുടര്‍ന്നു സംശയം തോന്നി പരിശോധിച്ചപ്പോള്‍ തേജസ്വിനിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. സംശയകരമായ മരണത്തിനു പോലീസ് കേസ് എടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam