ഡിസിസിക്കും കെപിസിസിക്കും മുന്നിൽ ആവശ്യന്നയിക്കാനും പ്രാദേശിക നേതാക്കളുടെ നീക്കം.

തിരുവനന്തപുരം: രമ്യാ ഹരിദാസ് എംഎൽഎക്കെതിരെ പ്രമേയം. കൂന്തള്ളൂർ, കിഴുവിലം മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പ്രാദേശിക നേതൃത്വവുമായി എംഎൽഎ യോജിച്ചു പോകണമെന്നും ആസ്തി വികസന ഫണ്ട് ഉപയോഗിക്കാനുള്ള പദ്ധതികൾ നൽകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. നടപടിയെടുത്ത പ്രാദേശിക നേതാവിനെ തിരിച്ചെടുക്കണം എന്നിവ ഉൾപ്പെടെ പ്രമേയത്തിൽ ആവശ്യം. ഡിസിസിക്കും കെപിസിസിക്കും മുന്നിൽ ആവശ്യന്നയിക്കാനും പ്രാദേശിക നേതാക്കളുടെ നീക്കം.

ചിറയിൻകീഴ് രമ്യാ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലെ കൈയാങ്കളി വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തിൽ നേതാക്കൾ. രമ്യ സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ലെന്നും പ്രശ്നം വഷളാക്കിയെന്നും എംഎം ഹസ്സൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ യോ​ഗത്തിൽ രമ്യ പങ്കെടുക്കുന്നുണ്ട്. ചിറയിൻ കീഴിൽ കോൺ​ഗ്രസ് നേതാ​വിൻ്റെ വീട്ടിൽ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ കൈയാങ്കളി ഉണ്ടായത്. പിന്നാലെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ രണ്ടിടത്ത് കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തു.