
തിരുവനന്തപുരം. ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. തീരദേശ പാതയിൽ മരിയനാട് ഗ്രൗണ്ടിന് സമീപമാണ് സംഭവം.മംഗലപുരം ഇടവിളാകം സ്വദേശി സാജു (58) ആണ് മരിച്ചത്. സാജു സഞ്ചരിച്ച സ്കൂട്ടർ ഇടതുഭാഗത്തേക്ക് തിരിക്കുമ്പോൾ പെരുമാതുറ ഭാഗത്തേക്ക് പോയ ടിപ്പറിന്റെ പിൻഭാഗം തട്ടി റോഡിലേക്ക് വീണു. ഉടൻതന്നെ പുത്തൻതോപ്പ് ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കഠിനംകുളം പൊലീസ് അന്വേഷണം തുടങ്ങി. ഇതേ രീതിൽ ഇന്നലെ കഠിനംകുളത്ത് കെഎസ്ആർടിസി ബസ് കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam