പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ന്യായീകരണവുമായി ബിജെപി

Published : Sep 28, 2026, 02:39 PM IST
Palakkad Railway Division Split

Synopsis

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാർ. റെയിൽവേ ബോർഡിൻ്റെ തീരുമാനം റെയിൽവേ വികസനത്തെ ബാധിക്കില്ലെന്നും ആശങ്കയുണ്ടെങ്കിൽ ബേപ്പൂരിൽ പുതിയ പോർട്ട് ആരംഭിച്ച് വരുമാന നഷ്‌ടം പരിഹരിക്കാൻ കേരളം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ ന്യായീകരണവുമായി ബിജെപി. മംഗലാപുരം മേഖലയെ പാലക്കാട് നിന്ന് ഒഴിവാക്കുന്നതുകൊണ്ട് റെയിൽവേ വികസനത്തെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാർ. ആശങ്കയുണ്ടെങ്കിൽ ബേപ്പൂരിൽ പുതിയ പോർട്ട് ആരംഭിച്ച് വരുമാന നഷ്‌ടം പരിഹരിക്കാൻ കേരളം ശ്രമിക്കണമെന്നും സി കൃഷ്ണകുമാർ പറഞ്ഞു. മംഗലാപുരം പോർട്ടിൽ നിന്ന് റെയിൽവേ വഴിയുള്ള ചരക്ക് നീക്കമാണ് പാലക്കാട് റെയിൽവേ ഡിവിഷന്റെ പ്രധാന വരുമാനം. ഡിവിഷൻ വിഭജനത്തിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ഭാവിയിൽ സർവീസുകൾ ഉൾപ്പെടെ കുറയുമെന്നും സംസ്ഥാനം ആശങ്കപ്പെടുന്നതിനിടയിലാണ് ബിജെപിയുടെ ന്യായീകരണം.

ഓഗസ്റ്റ് 21ന് റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നിലവിൽ ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉളളാൾ ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. ഇതോടെ പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കപ്പെടും. ഒക്ടോബർ ഒന്നുമുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയിരുന്നു. റെയിൽവേ ബോർഡിന്റെ തീരുമാനം കേരളത്തിന്റെ റെയിൽവേ താൽപര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നുമാണ് ഇരു മുന്നണികളുടെയും നിലപാട്.

ഡിവിഷൻ വിഭജനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാരുടെ സംഘം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല സൂചന ലഭിച്ചില്ല. മം​ഗളൂരുവിനെ മൂന്ന് മേഖലകളായി തിരിച്ചത് പ്രവ‍ർത്തനപരമായ പ്രശ്നങ്ങൾ കാരണമാണെന്ന് അശ്വിനി വൈഷ്ണവിൻ്റെ പ്രതികരണം. മം​ഗളൂരുവിനെ സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ നിലനി‍ർത്തണമെന്നും ഇത് പ്രശ്നപരിഹാരത്തിന് കാരണമാകുമെന്നും അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിരുന്നു. എന്നാൽ ഡിവിഷൻ വിഭജനത്തിന് പിന്നിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണയാണെന്നും കേരള ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കർണാടകയ്ക്ക് വേണ്ടി നിലകൊള്ളുകയാണെന്നും ആരോപിച്ച യുഡിഎഫ് എംപിമാർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉത്തരം പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിരന്തരം ഫോണ്‍ വിളിയും അസഭ്യം പറച്ചിലും, സ്റ്റേഷനില്‍ പൊറുതിമുട്ടിയപ്പോൾ കേസെടുത്ത് പൊലീസ്; മൈസൂരിലെത്തി പ്രതിയെ പിടികൂടി
ധനകാര്യ സ്ഥാപനത്തിൽ മോഷണം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ